ന്യൂദല്‍ഹി: ഏഷ്യന്‍ കപ്പ് വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം സ്വര്‍ണം നേടി. 48 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാമതായാണ് രണ്ടുകുട്ടികളുടെ അമ്മകൂടിയായ മേരികോം സ്വര്‍ണം നേടിയത്.
ഈവര്‍ഷം മേരികോമിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. വടക്കന്‍ കൊറിയയുടെ കിം മ്യോങ് സിമ്മിനെ ഇടിച്ചിട്ടാണ് ഈ മണിപ്പൂരുകാരി സ്വര്‍ണമണിഞ്ഞത്. 2010ലെ ഗ്വാങ്ഷൂ എഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയശേഷം മേരികോം പങ്കെടുത്ത ആദ്യ ചാമ്പന്‍ഷിപ്പായിരുന്നു ഇത്.
കടുത്ത പോരാട്ടം കാഴ്ച്ചവെച്ച ശേഷമാണ് മേരികോം സ്വര്‍ണം നേടിയത്. എന്നാല്‍ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പവിത്ര ഫൈനലില്‍ തായ്‌ലാന്റ് എതിരാളിയോട് തോറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല