Alex Varghese (ലണ്ടന്‍): എസ്എന്‍ഡിപി യു കെയുടെ നേതൃത്വത്തില്‍ ശാഖാ 6170 നടത്തുന്ന യുഗ പുരുഷന്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യു കെയുടെ സെക്രട്ടറി ശ്രീ വിഷ്ണു നടേശന്‍ ഭദ്രദീപം തെളിയിച്ചു ശുഭാരംഭം കുറിക്കും, പ്രസിഡണ്ട് ശ്രീ കുമാര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആണ് അന്നദാനം നടത്തുന്നത്.
ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യു കെ മുഴുവന്‍ പ്രചരിപ്പിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എസ്എന്‍ഡിപി യു കെ അടുത്ത മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ലിവര്‍പൂളില്‍ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. യു കെ യില്‍ ചിതറി കിടക്കുന്ന ശ്രീ നാരായണീയരെ ശക്തമായ സംഘടനയാക്കി കൂടുതല്‍ ശാഖകള്‍ തുടങ്ങുവാന്‍ പദ്ധതികള്‍ തയാറാക്കി വരികയാണ് എസ്എന്‍ഡിപി യു കെ. ശാഖാ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത മേഖലകളിലെ ശ്രീ നാരായണീയര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ വേണ്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.
07979352084
07723484438
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല