ന്യൂഡല്‍ഹി: എ.ആര്‍. റഹ്മാന്‍ വീണ്ടും ഓസ്‌കാര്‍ മത്സരത്തിനൊരുങ്ങുന്നു. 127 അവേഴ്സ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനല്‍ സോംഗ് (മികച്ച ഗാനം) വിഭാഗത്തിനാണ് റഹ്മാനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 2009ല്‍ ഇരട്ട ഓസ്കറും ഗ്രാമിയും അടക്കമുള്ള പുരസ്കാരങ്ങള്‍ റഹ്മാനു നേടിക്കൊടുത്ത സ്ലം ഡോഗ് മില്യനയറിന്റെ സംവിധായകന്‍ ഡാനി ബോയലിന്റെ ചിത്രമാണ് 127 അവേഴ്സ്.
‘ഇഫ് ഐ റൈസ്’ എന്ന് തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനമാണ് സംഗീതവിഭാഗത്തില്‍ പട്ടികയില്‍ കയറിയത്. വിവിധ സിനിമകളിലായി മൊത്തം 41 പാട്ടുകളാണ് മികച്ച സംഗീതത്തിനുള്ള ഓസ്‌കാര്‍ പ്രാഥമിക പട്ടികയിലെത്തിയത്.ഓസ്കറിന്റെ ചവിട്ടു പടിയായി കരുതുന്ന ഗോള്‍ഡന്‍ ഗോബ് പുരസ്കാരത്തിനും ഇതേ ചിത്രത്തിലെ സംഗീതത്തിന് കഴിഞ്ഞ ദിവസം റഹ്മാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.ജനുവരി ആറിന് ലിസ്റ്റില്‍ അന്തിമ തീരുമാനമെടുക്കും. ഫെബ്രുവരിയില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 2009 ല്‍ സ്ലംഡോഗിലെ സംഗീതത്തിന് റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബും നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല