ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന, ട്വന്റീ ടീമില്‍ പരിചയസമ്പന്നനായ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി. ഫോം കിട്ടാതെ വിഷമിക്കുന്ന ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും പരിക്കേറ്റ യുവരാജ് സിങിനും ടീമില്‍ ഇടം നല്‍കിയിട്ടില്ല.
മലയാളി താരം ശ്രീശാന്ത്, സ്പിന്നര്‍ പ്രഗ്യാന്‍ ഓജ, ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ എന്നിവരും ടീമിനു പുറത്താണ്.കര്‍ണാടക പേസ് ബൗളര്‍ വിനയ് കുമാര്‍, വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ പാര്‍ത്ഥീവ് പാട്ടേല്‍ എന്നിവരെ 16 അംഗ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ആഗസ്ത് 31ന് മാഞ്ചസ്റ്ററിലാണ് ട്വന്റി മല്‍സരം. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് ഏകദിനമല്‍സരങ്ങളിലും ഇന്ത്യ പങ്കെടുക്കും.
ടീം: മഹേന്ദ്രസിങ് ധോണി(ക്യാപ്റ്റന്‍), വിരേന്ദര്‍ സെവാഗ്(വൈസ് ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, സഹീര്‍ഖാന്‍, ആര്‍ അശ്വിന്‍, പ്രവീണ്‍ കുമാര്‍, മുനാഫ് പട്ടേല്‍, ഇശാന്ത് ശര്‍, വിനയ് കുമാര്‍, അമിത് മിശ്ര, പാര്‍ഥിവ് പട്ടേല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല