ബെന്നി വര്‍ക്കി പെരിയപുറം
ബര്‍മിങ്‌ഹാമിലെ സെന്റ് കാതറീന്‍സ് കത്തോലിക്ക പള്ളിയില്‍ നടന്ന ഏകദിന നവീകരണധ്യാനം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വും തീഷ്‌ണതയുമേകി സമാപിച്ചു. പാലക്കാട് സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാദര്‍ സോജി ഓലിക്കലിന്റെയും ടീമിന്റെയും നേതൃത്വത്തിലാണ് ധ്യാനം നടന്നത്. ഫാദര്‍ ജിമ്മി, ഫാദര്‍ സിറില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി.
ഇംഗ്ലണ്ടിന്റെ വിവിധപ്രദേശങ്ങളില്‍ നിന്നും രാവിലെ തന്നെ ബസിലും,തീവണ്ടിയിലും, കാറിലുമൊക്കെയായി നൂറുകണക്കിന് വിശ്വാസികളാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി എത്തിച്ചേര്‍ന്നത്. കുട്ടികള്‍ക്കു വേണ്ടി രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേക ക്ലാസ്സുകളും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല