1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2019

ഏട്ടാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മുന്‍ മന്ത്രി ശ്രീ പി.ജെ ജോസഫ് MLA ഇടുക്കി ജില്ലാ സംഗമം കൂട്ടാായ്മക്ക് ആശംസകള്‍ നേര്‍ന്നു.
നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതീതമായി എല്ലാ ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹ ബദ്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പ്യര്യവും, സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു.
ജന്‍മനാടിന്റെ കൂറും സംസ്‌ക്കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹ ബന്ദ്ധം കൂട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി…

ഇടുക്കി ജില്ലാക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭാസം, കല, സാമൂഹികം,ചാരിറ്റി തുടങ്ങിയ മേഘലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്.

ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും, ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

യു കെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ കൃന്‍സര്‍ റിസേര്‍ച്ച്മായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കുടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.
മെയ് മാസം 4 തീയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമ്മുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് സംഭാവന കൊടുക്കുവാന്‍
സാധിക്കും.

ഒരിക്കല്‍ കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയില്‍ലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ ഹാദ്രവമായി ക്ഷണിക്കുന്നൂ.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്,

Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.
WV14 9BW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.