മുംബൈ: കാര്‍ വമ്പനായ മാരുതി സുസുക്കിയുടെ ഏറെ ജനപ്രീതി നേടിയ മോഡലായ സ്വിഫ്റ്റ് ഒട്ടേറെ പുതുമുകളുമായി പുതുരൂപത്തില്‍ വിപണിയിലെത്തി. പുതിയ സ്വിഫ്റ്റിന്റെ പെട്രോള്‍ ,ഡീസല്‍ കാറുകളാണ് വിപണി കീഴടക്കാനായെത്തിയത്.
പെട്രോള്‍ മോഡലിന് 4.22 ലക്ഷത്തിനും 5.33ലക്ഷത്തിനും ഡീസല്‍ മോഡലിന് 5.17 ലക്ഷത്തിനും 6.38 ലക്ഷത്തിനും ഇടയിലാണ് വില. നിലവിലുള്ള സ്വിഫ്റ്റിനെ അപേക്ഷിച്ച് നീളവും വീതിയും കൂടുതലുള്ള പുതിയ മോഡലിന് ഉയര്‍ന്ന മൈലേജും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോള്‍ മോഡലിന് 20 കിലോമീറ്ററും ഡീസലിന് 23.8 കിലോമീറ്ററും മൈലേജ് ലഭിക്കും. നിലവില്‍ ഇത് യഥാക്രമം 17.9 കിലോമീറ്ററും 21 കിലോമീറ്ററുമാണ്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ സ്വിഫ്റ്റിന്റെ പ്ലാസ്റ്റിക് ഇന്ധന ടാങ്കാണ് മറ്റൊരു പ്രത്യേകത. ഇന്ധന ടാങ്ക് പ്ലാസ്റ്റിക്കായതിനാല്‍ ഭാരം കുറവായിരിക്കും. ഇതുമൂലം ഇന്ധനക്ഷമത 13 ശതമാനത്തിലേറെ വര്‍ധിക്കും.
ആറ് വര്‍ഷം മുന്‍പ് മാരുതി പുറത്തിറക്കിയ സ്വിഫ്റ്റ് കഴിഞ്ഞ വര്‍ഷം മാത്രം 1.4 ലക്ഷം എണ്ണമാണ് വിറ്റ് പോയത്. ഓരോ മാസവും പതിനായിരം സ്വിഫ്റ്റുകളാണു കമ്പനി വിറ്റഴിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സ്വിഫ്റ്റിന്റെ വരവോടെ വില്‍പ്പനയില്‍ ഇനിയും വര്‍ധനവുണ്ടാവുമെന്നാണ് കമ്പനി കരുതുന്നത്.
വിപണിയിലെത്തും മുമ്പെ 50,000 കാറുകള്‍ക്കാണ് കമ്പനിക്ക് ഓര്‍ഡര്‍ കിട്ടിയിരിക്കുന്നത്. നിലവില്‍ മാസം 12.000 കാറുകളാണ് നിര്‍മ്മിക്കുന്നത. അടുത്ത് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിന്ന ഇത് 17,000 ഉയര്‍ത്താനാണ് കമ്പനിയുടെ ഉദ്ദ്യേശ്യം.
പുതിയ സ്വിഫ്റ്റിന്റെ വരവോടെ പ്രീമിയം കാര്‍ സെഗ്മെന്റില്‍ മാരുതി സുസുകി ശക്തമായ സാന്നിദ്ധ്യമാവും. കൂടാതെ ഈ സെഗ്മെന്റിലെ മറ്റ് കാറുകളായ ഹുണ്ടായ് എൈ 20, ടെയോട്ടാ ലിവ, ഫോര്‍ഡ് ഫിഗോ, ജനറല്‍ മോട്ടോഴ്‌സിന്റെ ബീറ്റ എന്നിവയുടെ വില്‍പ്പനക്ക് ശക്തമായ വെല്ലുവിളിയാവുമെന്നുമാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല