ലണ്ടന്‍: യു.കെയിലെ ഏറ്റവും ചെറിയ കൗണ്‍സില്‍ മേധാവി പിരിഞ്ഞുപോകവേ ശമ്പളമായി കൈപ്പറ്റിയത് ഏറ്റവും വലിയ തുക. സൗത്ത് സോമര്‍സെറ്റി ജില്ലാ കൗണ്‍സിലിലെ ചീഫ് എക്‌സിക്യൂട്ടിവ് ഫില്‍ ഡോലനാണ് റെക്കോര്‍ഡ് തുക ശമ്പളമായി സ്വന്തമാക്കിയത്.
54 കാരനായ ഡോലന്‍ പദവിയില്‍ നിന്നും വിരമിക്കവേ 569,000പൗണ്ടാണ് സ്വന്തമാക്കിയത്. സാലറി, പെന്‍ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് ഫില്‍ ഡോലന് ഇത്രയും ഉയര്‍ന്ന തുക ലഭിച്ചത്. ലോക്കല്‍ അതോറിറ്റികള്‍ക്കുള്ള ഉപദേഷ്ടാവെന്ന നിലയില്‍ ഡോലന്‍ പുതിയ ജോലി ആരംഭിക്കും.
ബ്രിട്ടനിലെ മറ്റ് രണ്ടുകൗണ്‍സില്‍ മേധാവികള്‍ക്കും 30,0000 പൗണ്ടിലധികം ശമ്പളവും പെന്‍ഷനുമായി ലഭിക്കുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. തദ്ദേശസര്‍ക്കാറുകളുടെ അധികചിലവിന്റെ തെളിവാണ് ശമ്പളത്തിന്റേയും പെന്‍ഷന്റേയും സംബന്ധിച്ചുള്ള പുതിയ വാര്‍ത്തകളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ ചിലവുചുരുക്കല്‍ നടപടികളുടെ പശ്ചാത്തലത്തിലും ഉയര്‍ന്ന ശമ്പളം നല്‍കുന്നുവെന്ന വാര്‍ത്ത മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായിട്ടുണ്ട്.
അതിനിടെ ഉയര്‍ന്ന ശമ്പളം നല്‍കുന്ന വാര്‍ത്ത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രി ബോബ് നെല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല