1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2011

ന്യൂയോര്‍ക്ക്: ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയെ തുടര്‍ച്ചയായ രണ്ടാംതവണയും ലോകത്തിലെ ഏറ്റവും ശക്തിയുള്ള നേതാവായി തിരഞ്ഞെടുത്തു. ഫോബ്‌സ് മാസിക പുറത്തിറിക്കിയ റിപ്പോര്‍ട്ടാണ് ഹൂ ജിന്റാവോയെ ശക്തനായ നേതാവായി തിരഞ്ഞെടുത്തത്.

പടിഞ്ഞാറന്‍ നേതാക്കളെ പോലെ അല്ല ഹൂ ജിന്റാവോ എന്നും ബ്യൂറോക്രാറ്റുകളുടെ സേവയില്ലാതെ ശക്തമായ നടപടികളെടുക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നതില്‍ അഗ്രഗണ്യനാണെന്നും ഫോബ്‌സ് വിലയിരുത്തുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. സൗദി രാജാവ് അബ്ദുള്ള മൂന്നാംസ്ഥാനത്താണുള്ളത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പട്ടികയില്‍ ഒമ്പതാംസ്ഥാനത്തെത്തിയിതാണ് ശ്രദ്ധേയമായ കാര്യം.

നെഹ്രുഗാന്ധി പരമ്പരയിലെ ഏറ്റവും ശക്തയായ നേതാവായിട്ടാണ് സോണിയാ ഗാന്ധിയെ ഫോബ്‌സ് മാസിക വാഴ്ത്തുന്നത്. 1.2 ബില്യണ്‍ ജനങ്ങള്‍ക്കിടയില്‍ സോണിയക്ക് മികച്ച അംഗീകാരമാണുള്ളതെന്നും ഫോബ്‌സ് പറയുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.