മുംബൈ: ലോകകപ്പ് മല്‍സരങ്ങള്‍ ആവേശപൂര്‍വ്വം മുന്നേറവേ മികച്ച മല്‍സരങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങി. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട് മല്‍സരമാണ് ടി.വിയിലൂടെ ഏറ്റവുമധികം ആളുകള്‍ കണ്ടമല്‍സരമെന്ന് ഖ്യാതി നേടിയിരിക്കുന്നത്.
ടെലിവിഷന്‍ റേറ്റിംഗ് നടത്തുന്ന ടാം ആണ് കണക്കുകള്‍ പുറത്തവിട്ടത്. 600ലേറെ റണ്‍സ് പിറന്ന മല്‍സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒരു ട്വന്റി-20 മല്‍സരത്തിന്റെ ആവേശമുറ്റിനിന്ന കളിയായിരുന്നു ഇന്ത്യാ-ഇംഗ്ലണ്ട് മല്‍സരമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഏറെ പ്രതീക്ഷയോടെ കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പരസ്യങ്ങളൊന്നും തന്നെ വേണ്ടത്ര ക്ലിക്കാവുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ക്രിക്കറ്റ് താരങ്ങളെയെല്ലാം സ്വപ്‌നവിലക്കെടുത്തായിരുന്നു പ്രമുഖ കമ്പനികള്‍ പരസ്യം നല്‍കിയത്. പെപ്‌സി, കൊക്കക്കൊള, ഹീറോഹോണ്ട, വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയവയാണ് പരസ്യരംഗത്ത് മല്‍സരിക്കാനിറങ്ങിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല