1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2011

ബെന്നി വര്‍ക്കി പെരിയപ്പുറം

ഏറ്റുമാനൂരിനും പരിസര പ്രദേശങ്ങളില്‍ നിന്നും യു കേയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ മൂന്നാമത് ഏറ്റുമാനൂര്‍ സംഗമം ഡെര്‍ബിയില്‍ നടക്കും.ജൂലൈ 30 -ന് രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് സംഗമ പരിപാടികള്‍.ഏതാണ്ട് അന്‍പതോളം കുടുംബങ്ങള്‍ ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

2009 -ല്‍ മാഞ്ചസ്റ്ററില്‍ ആരംഭിച്ച ഏറ്റുമാനൂര്‍ ദേശക്കാരുടെ കൂട്ടായ്മ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡെര്‍ബിയില്‍ ഒത്തു കൂടുന്നത്.കഴിഞ്ഞ വര്‍ഷത്തെ സംഗമം ബിര്‍മിംഗ്ഹാമില്‍ വച്ചായിരുന്നു നടത്തിയത്.നാടിനെക്കുറിച്ചുള്ള സ്മരണകള്‍ അയവിറക്കാനും ഒപ്പം നാടിന്‍റെ സമൂലവികസനത്തിനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാനും സംഗമം അവസരമൊരുക്കുന്നു.ഏറ്റുമാനൂരിനും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് സംഗമത്തില്‍ പങ്കെടുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Tomy Kothaladiyil – 0133 22 42410
Sojan Mukalel – 0151 2019 223
George Aazhakulam – 0121 4772082
Sabu Thekkepparambil – 01902 384938

സംഗമം നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം

Polish Club and Catholic Centre
18 Kedleston Road
Derby
DE22 1GU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.