ഇടുക്കി ജില്ലാ സംഗമം: യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ ഏപ്രില്‍ 21ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു.
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത്
യു കെയിലുള്ള ഒരോ ഇടുക്കിക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്. അതോട് ഒപ്പം ഇടുക്കി ജില്ലാ സംഗമം സ്‌പോട്‌സ് രംഗത്തും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നു.
ഏപ്രില്‍ മാസം 21 ന് വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. UK യില്‍ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ക്ഷണിക്കുന്നൂ.
വേദിയുടെ അഡ്രസ്,
communtiy cetnre,
Woodcross Lane
Bliston,
Wolverhampton.
BIRMINGHAM
WV14 9BW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല