പ്രകാശ് അഞ്ചല്‍ (പി.ആര്‍.ഒ), ബര്‍മിംങ്ങ്ഹാം: യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങള്‍ ആഹ്ലാദത്തില്‍. മലങ്കര കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലങ്കര നാഷണല്‍ കോഡിനേറ്റര്‍ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ
ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയര്‍ത്തി ആരംഭം കുറിക്കുന്ന മലങ്കര കണ്‍വന്‍ഷന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തിരിശീല വീഴും. എഴാമത് കണ്‍വെഷന്‍ ഇത്തവണ ബര്‍മിംങ്ഹാമിനടുത്തുള്ള വോള്‍വര്‍ഹാംപ്ടണിലാണ് നടക്കുന്നത്.
സിറോ മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമ്മീസ് കത്തോലിക്ക ബാവയുടെ സാന്നിദ്ധ്യം വേദിയെ ധന്യമാക്കും. സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷന്‍ യൂഹന്നാന്‍ മാര്‍ തിയോടോഷ്യസ് മെത്രോപ്പോലീത്ത, ബിര്‍മിങ്ഹാം ആര്‍ച് ബിഷപ്പ് ബെര്‍ണാഡ് ലോങ്‌ലി, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ തലവന്‍ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളും സംഗമത്തില്‍ പ്രസംഗിക്കും.
ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ശ്രേഷ്ട പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്മ, യു. കെ. മാത്രമല്ല യൂറോപ്പിലാകെ കത്തോലിക്ക വിശ്വാസം കരുപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവനയാണ് നല്‍കി വരുന്നത്. യുവതലമുറയെ വിശ്വാസത്തില്‍ ബലപ്പെടുത്തുന്നതിനും, ആത്മീയ ഔന്ന്യത്തം നേടുന്നതിനും മലങ്കര കത്തോലിക്ക സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണ്.
യു. കെയിലെ 16 മിഷന്‍ കേന്ദ്രങ്ങളെ കോഡിനേറ്റര്‍ ഫാദര്‍ തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തില്‍, ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍സന്‍ മനയില്‍, ഫാ. ജോണ്‍ അലക്‌സ് പുത്തന്‍പുരയില്‍ എന്നിവര്‍ വൈദിക ശുശ്രൂഷകള്‍ നയിക്കുന്നു. യു.കെ യിലെ ഏഴാമത് കണ്‍വെന്‍ഷനില്‍ സ്‌കോട്‌ലാന്‍ഡ് മുതല്‍ ലണ്ടന്‍ വരെയുള്ള മുഴുവന്‍ കുടുംബങ്ങളും പങ്കെടുക്കുന്നതാണ്. ‘കൃപ നിറയുന്ന കുടുംബങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ചു ചര്‍ച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുകര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ ക്‌ളിമ്മീസ് ബാവ നേതൃത്വം വഹിക്കും, കൂടാതെ മാതാപിതാക്കള്‍, യുവജങ്ങള്‍, കുട്ടികള്‍ ഇവര്‍ക്ക് വേണ്ടി സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രേക്ഷിത റാലി, ബൈബിള്‍ ക്വിസ്, ‘ബെതാനിയ 19’ എന്ന പേരില്‍ വിവിധ മിഷനുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും കണ്‍വെന്‍ഷനെ കൂടുതല്‍ വര്‍ണ്ണാഭമാക്കും.
യു. കെ. യിലെ എല്ലാ മലങ്കര കുടുംബങ്ങളെയും ഈ അവസരത്തില്‍ ദൈവനാമത്തില്‍ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മനോഹരമായി ക്രമീകരിച്ച ആധുനിക സ്റ്റേജ്, ശബ്ദം, വെളിച്ചം ഇവ കൂടാതെ വാഹങ്ങള്‍ക്ക് യഥേഷ്ടം പാര്‍ക്കിംഗ് സംവിധാങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
മലങ്കര കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് എന്ത് സഹായം ചെയ്യാനും മലങ്കര കൌണ്‍സില്‍ മെമ്പേഴ്‌സിന്റെ മികവുറ്റ ഒരു ടീം തന്നെ വോളന്റിയേഴ്‌സായി പ്രവര്‍ത്തിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:
ജോണ്‍സന്‍ 07506810177
ജിജി 07460887206
സോണി – 07723612674
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല