ലണ്ടന്‍: ഏഴ് വയസുള്ള കുട്ടികള്‍ക്കുവരെ ഷോര്‍ട്ട് ഗണ്‍ പോലീസ് ലൈസന്‍സ് നല്‍കുന്നതായി വെളിപ്പെടുത്തല്‍. വിവര സ്വാതന്ത്ര്യ നിയമപ്രകാരം അപേക്ഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ കാര്യങ്ങള്‍ വ്യക്തമായത്. 10വയസുള്ള കുട്ടികള്‍ക്ക് ഷോര്‍ട്ട് ഗണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരേ എം.പിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏഴ് വയസുള്ള കുട്ടികള്‍ക്കുവരെ ഗണ്‍ പോലീസ് അനുമതി നല്‍കുന്നുണ്ടെന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.
10വയസിനുമുകളിലുള്ള കുട്ടികളാണ് ക്രിമിനല്‍ ബാധ്യതയുടെ പരിധിയില്‍ വരുന്നത്. തോക്കുപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 14വയസെങ്കിലും ആയിരിക്കണം. എന്നാല്‍ ഇപ്പോള്‍ ഷോര്‍ട്ട് ഗണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കുന്നതിന് കുറഞ്ഞ പ്രായപരിധി പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ടിലും വെയില്‍സിലുമായി 451,131 പേര്‍ തോക്കുപയോഗിക്കാന്‍ ലൈസന്‍നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1995 ശേഷം റെക്കോര്‍ഡ് ചെയ്യപ്പെട്ട കണക്കാണിത്. കൂടാതെ 1,358,522 ചെറിയ തിരകള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കിയതായാണ് ഹോം ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം.
2008നും 2010നും ഇടയില്‍ 18വയസിനുതാഴെയുള്ള 7,071 പേരാണ് പുതിയതായി ലൈസന്‍സ് നേടിയത്. ഇതില്‍ 418 എണ്ണം ഡേവണ്‍ ആന്റ് കോണ്‍വാള്‍ പോലീസും , 346 എണ്ണം വെസ്റ്റ് മേഴ്‌സ്യയും, 324 എണ്ണം മോര്‍ഫോള്‍ക്കും നല്‍കിയതാണ്. 9വയസുള്ള പത്ത് പേര്‍ക്കാണ് ചെറിയതിര ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കിയത്. വെസ്റ്റ് മേഴ്‌സ്യ, കംബ്രിയ പോലീസുകാരില്‍ ഓരോന്നും ഓരോ എട്ടുവയസുകാരന് വീതം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഗ്ലൗസെസ്റ്റര്‍ഷൈര്‍ പോലീസാണ് ഏഴ് വയസുകാരന് ലൈസന്‍സ് നല്‍കിയത്.
ഇത്രയും അശ്രദ്ധമായി പോലീസ് ലൈസന്‍സ് നല്‍കുന്നതിനാലാണ് തെരുവില്‍ വെടിയേറ്റു മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നതെന്ന് കാമ്പയില്‍ ഗ്രൂപ്പായ മദേഴ്‌സ് എഗൈന്‍സ്റ്റ് ഗണ്‍ പറയുന്നു. ഡിസംബറില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹോം അഫയേഴ്‌സ് കമ്മിറ്റി മുന്നോട്ടുവച്ച തോക്കുകള്‍ ഉപയോഗിക്കുവാന്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദേശം പുനഃപരിശോധിക്കുകയാണ് ഹോം ഓഫീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല