ദോഹ : ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനുളള ഇന്ത്യന്‍ ടീം ജനുവരി ആറിനു ദോഹയിലെത്തും. ജനുവരി ഏഴ് മുതല്‍ 29 വരെ ഏഷ്യന്‍ കപ്പ്. ഇന്ത്യന്‍ ടീം ഇപ്പോള്‍ ദുബായില്‍ പരിശീലനത്തിലാണ് . കോച്ച് ബോബ് ഹൂട്ടനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പ്രദീപ് ചൌധരിക്കു പകരം ഗള്‍ഫ് ഇന്റര്‍ നാഷനല്‍ പ്രമോഷന്‍സ് മാനേജിങ് ഡയറക്ടര്‍ റൌള്‍ കാര്‍മോ ഫെര്‍ണാണ്ടസിനെ പുതിയ ടീം മാനേജറായി നിയമിച്ചു.
പരിക്കിന്റെ പിടിയിലാണെങ്കിലും വെറ്ററന്‍താരം ബൈച്ചുംഗ് ബൂട്ടിയയാണ് ഇന്ത്യയെ നയിക്കുന്നത്. ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മലയാളിതാരം മുഹമ്മദ് റാഫിയെ ബൂട്ടിയയുടെ റിസര്‍വായി നിലനിറുത്തിയിട്ടുണ്ട്. സ്പോര്‍ട്സ് മെഡിസിന് വിദഗ്ധന്‍ കണ്ണന് പുകഴേന്തി ബൂട്ടിയയുടെ ചികില്‍സയ്ക്കായി ദുബൈയിലെ ഇന്ത്യന്‍ ടീം ക്യാംപിലുണ്ട്. മലയാളി താരം എന്‍ പി പ്രദീപ് ടീമിലുണ്ട്. ഇന്ത്യ ആദ്യമായി നെഹ്റുകപ്പ് നേടിയപ്പോള്‍ ഫൈനലിലെ വിജയ ഗോള്‍ നേടിയത് പ്രദീപായിരുന്നു.
ഗ്രൂപ്പ് സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. പത്തിന് ഓസ്ട്രേലിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല