ലഖ്‌നൗ: ഏഷ്യന്‍ അണ്ടര്‍ 19 യൂത്ത് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ മലേഷ്യയുടെ സുല്‍കിഫ്‌ലി സുല്‍ഫാദ്‌ലിയോട് പരാജയപ്പെട്ടു. ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് മലേഷ്യയുടെ ടോപ്‌സീഡ് സുല്‍കിഫ്‌ലി സുല്‍ഫാദ്‌ലി സീഡ് ചെയ്യപ്പെടാത്ത സമീറിനെ തോല്‍പിച്ചത്. 37 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 21-15, 21-17 സ്‌കോറുകള്‍ക്കാണ് സുല്‍കിഫ്‌ലി സമീര്‍ വര്‍മയെ പരാജയപ്പെടുത്തിയത്.
എതിരാളിയുടെ കരുത്തുറ്റ സ്മാഷുകള്‍ക്കും െ്രെഡവുകള്‍ക്കും മുന്നിലാണ് സമീര്‍ തോല്‍വി വഴങ്ങിയത്. നെറ്റ് ഗെയിമില്‍ മികവു പലര്‍ത്തിയ സമീര്‍ രണ്ട് സ്മാഷുകള്‍ മാത്രം ഉതിര്‍ത്തപ്പോള്‍ സുല്‍ഫാദ്‌ലി പതിനൊന്ന് സ്മാഷുകളാണ് തൊടുത്തത്.
അണ്ടര്‍ 19 വിഭാഗത്തില്‍ ദേശീയ ചാമ്പ്യനാണ് സമീര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല