1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2011

ചൈനയിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു ജീവനക്കാര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

സിച്ചുവാന്‍ പ്രവിശ്യയിലെ ചെംഗ്ഡു മേഖലയില്‍ ആപ്പിളിന്റെ ടാബ് ലെറ്റ് പിസി ഐപാഡ് 2ന്റെ നിര്‍മാണം നടക്കുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.

സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയ്ക്കുള്ളിലെ ശീതീകരണ സംവിധാനത്തിലെ തകരാറാണ് സ്‌ഫോടനത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.. അതേസമയം, അപകടം ഐപാഡ് നിര്‍മാണത്തെ ബാധിച്ചോയെന്ന് വ്യക്തമാക്കാന്‍ ഫോക്‌സ്‌കോണ്‍-ആപ്പിള്‍ അധികൃതര്‍ തയാറായിട്ടില്ല.

നോക്കിയ, എച്ച്പി, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. തൊഴിലാളിവിരുദ്ധ നടപടികള്‍ കമ്പനിയ്ക്ക് ചീത്തപ്പേരുണ്ടാക്കിയിരുന്നു. ഇടക്കാലത്ത് കമ്പനിയിലെ ഒട്ടേറെ തൊഴിലാളികകള്‍ ആത്മഹത്യ ചെയ്തത് ലോകശ്രദ്ധ നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.