കൊച്ചി ഐപിഎല്‍ ടീം ഉടമകളും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രതിനിധികളും വ്യാഴാഴ്ച കൊച്ചിയിലെത്തും.
ഐ.പി.എല്‍ നാലാം സീസണില്‍ കളിക്കാന്‍ കൊച്ചി ടീമിന് ബിസിസിഐ അനുവാദം നല്‍കിയ സാഹചര്യത്തിലാണ് ടീം ഉടമകളുടെ സന്ദര്‍ശനം.
കൊച്ചിയിലെത്തുന്ന സംഘം കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും, പിച്ചും പരിശോധിക്കും. മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങളും സംഘം പരിശോധിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായും സംഘം ചര്‍ച്ച നടത്തും.
സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ കൊച്ചി ഐപിഎല്‍ ടീമിന്റെ പ്രഥമ മത്സരങ്ങള്‍ കേരളത്തിന് പുറത്തേക്ക് പോകാനുള്ള സാധ്യതകള്‍ ഏറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല