മുംബയ്: ബോംബെ ഹൈക്കോടതിയുടെ വിധിപ്രകാരം ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തുടരുന്ന രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്സ് ഇലവനും ബിസിസിഐക്ക് ബാങ്ക് ഗാരന്റി നല്‍കി. താരങ്ങള്‍ക്ക് പ്രതിഫലന നല്‍കാനും ബിസിസിഐയുടെ ഫ്രാഞ്ചൈസി തുകയുമാണ് ഇരുടീമുകളും ഗാരന്റിയായി നല്‍കിയത്. ലീഗില്‍ തുടരാന്‍ ജനുവരി മൂന്നിനകം ഈ തുക അടയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ടീം ഉടമകള്ഇന്നലെ തുകയടച്ചത്.
പഞ്ചാബ് കിംഗ്സ് ഇലവന്‍ 21.5 ദശലക്ഷം ഡോളറും റോയല്‍സ് 10.5 ദശലക്ഷം ഡോളറുമാണ് ബാങ്ക് ഗാരന്റിയായി നല്‍കിയത്. ഇരു ടീമുകളും ഉടമസ്ഥരും ഫ്രാഞ്ചൈസിയുടെ ഉടമസ്ഥ ഘടനയെപ്പറ്റിയുളള റിപ്പോടര്‍ട്ടും ബിസിസിഐക്ക് നല്‍കി. ബോര്‍ഡിന്റെ അനുമതിയില്ലാതെ ഉടമസ്ഥ ഘടനയില്‍ മാറ്റം വരുത്തിയതിനും മുന്‍വര്‍ഷത്തെ കണക്കുകള്‍ ഹാജരാക്കാത്തതിനുമാണ് റോയല്‍സിനെയും കിംഗ്സിനെയും ബിസിസിഐ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവിലൂടെ നാലാം സീസണിലും ലീഗില്‍ തുടരുകയാണ് ഇരുടീമുകളും. ബോളിവുഡ്താരം ശില്‍പ ഷെട്ടിക്ക് പങ്കാളിത്തമുള്ള റോയല്‍സ് ലീഗിലെ പ്രഥമ ചാമ്പ്യന്‍മാരാണ്. കിംഗ്സ് ടീമില്‍ പ്രീതി സിന്റയ്‌ക്ക് ഓഹരിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല