1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2011

ന്യൂയോര്‍ക്ക്: അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റ്’ ഭീഷണി ശക്തമായതോടെ ന്യൂയോര്‍ക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് ഭീഷണി ശക്തമായതോടെ ജനങ്ങളോട് ജാഗരൂകരായിരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ ആഹ്വാനം ചെയ്തു. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് അവധിക്കാലയാത്ര വെട്ടിച്ചുരുക്കി മസാച്യുസെറ്റ്‌സില്‍നിന്നും കഴിഞ്ഞദിവസമാണ് ഒബാമ തിരിച്ചെത്തിയത്.

മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരങ്ങളിലേക്ക് വീശിയടിക്കുന്നതെന്ന് യു.എസ് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.

ഈ സീസണിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റാണ് ഐറിന്‍. കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തേക്കടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.