നിത്യാനന്ദ വിവാദത്തിലകപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിത്തിരയില്‍ നിന്നും ഒരു വര്‍ഷം വിട്ടുനിന്ന നടി രഞ്ജിത പുതുമുഖങ്ങള്‍ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്ത് തിരിച്ചെത്തിയത്.
ഇപ്പോഴിതാ നടി ഒരു കന്നഡ ചിത്രത്തിലേക്കും നടി കരാറൊപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍. രാംപ്രകാശ് സംവിധാനം ചെയ്യുന്ന ശിവകാശി എന്ന ചിത്രത്തിലാണ് രഞ്ജിത അഭിനയിക്കുന്നത്.
ശിവകാശിയില്‍ ഒരു ഐറ്റം ഡാന്‍സ് രംഗത്തിലാണ് രഞ്ജിത പ്രത്യക്ഷപ്പെടുന്നതെന്നും അറിയുന്നു. അധികമാരും അറിയാതെ ചുരുക്കം ടെക്‌നീഷ്യന്‍മാരുമാരുടെ സഹായത്തോടെയായിരുന്നു ഗാനരംഗത്തിന്റെ ഷൂട്ടിങ് നടത്തിയത്. ഗാനരംഗത്തിന്റെ ഷൂട്ടിങ് എവിടെ എപ്പോള്‍ എന്ന കാര്യങ്ങളൊക്കെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചു.
കന്നഡ ചിത്രമായ അഗ്നി ഐപിഎസില്‍ രഞ്ജിത നേരത്തെ അഭിനയിച്ചിരുന്നു. ചില ടിവി അഭിമുഖങ്ങളിലും പങ്കെടുത്ത നടി വെള്ളിത്തിരയില്‍ വീണ്ടും സജീവമാവുമെന്ന സൂചനകളാണ് നല്‍കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല