1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2011

സിജോ മാത്യു

ഐല്‍സ്ബറി: ബക്കിംങ്ഹാംഷയറിലെ ഐല്‍സ്ബറിയില്‍ മലയാളികള്‍ clubM ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 65ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. clubM അംഗത്തിന്റെ മാതാവും, ഐല്‍സ്ബറി മലയാളികളുടെ ഇടയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ ശ്രീമതി എല്‍സി ബാബു ഓണംകുളം, പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി. യു.കെയിലെ തിരക്കേറിയ ജീവിതത്തിനിടയിലെ ഈ സ്വാതന്ത്ര്യദിനാഘോഷം മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു അനുഭവമായിരുന്നു. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയുവാനും അഭിമാനിക്കുവാനും ഇതൊരു അവസരമായി.

ഏകദേശം 50-ഓളം വരുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഈ കൂടിചേരല്‍, ഭാരതാംബയുടെ കൊടികീഴില്‍ എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണെന്ന സത്യത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ദേശീയഗാന ആലാപനവും മധുരപലഹാരവിതരണവും ഇതോടൊപ്പം നടക്കുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.