ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകള്‍ക്ക് പേരിട്ടതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തു വിട്ടത്. ബേട്ടി ബി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞിന് ആരാധ്യ ബച്ചന്‍ എന്ന് പേരിട്ടതായാണ് റിപ്പോര്‍ട്ട്.
ഐശ്വര്യയ്ക്ക് മകള്‍ ജനിച്ചതു മുതല്‍ കുട്ടിയുടെ പേരിനെ ചൊല്ലി ഗോസിപ്പുകള്‍ പരന്നിരുന്നു. കുട്ടിയ്ക്ക് അമിതാഭ് ബച്ചന്‍ അഭിലാഷ എന്ന് പേരിട്ടാതായി വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ പിന്നീട് അമിതാഭ് ഇക്കാര്യം നിഷേധിച്ചതോടെ ഗോസിപ്പുകള്‍ക്ക് വിരാമമായി. ആരാധിക്കപ്പെടേണ്ടവള്‍ എന്നര്‍ത്ഥം വരുന്ന പുതിയ പേര് കുട്ടിയ്ക്ക് നന്നായി ഇണങ്ങുമെന്നാണത്രേ ബച്ചന്‍ കുടുംബം കരുതുന്നത്. കുട്ടിയ്ക്ക് ഇണങ്ങിയ പേര് നിര്‍ദേശിയ്ക്കാന്‍ അഭിഷേക് ട്വിറ്ററിലൂടെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല