1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011

ബോളിവുഡ് സുന്ദരി ഐശ്വര്യറായ് ബച്ചന് മുപ്പത്തിയേഴ് കഴിഞ്ഞു. എന്നിട്ടും നടിയെ തേടിയെത്തുന്ന അവസരങ്ങള്‍ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. ഇപ്പോള്‍ ഐശ്വര്യയെ തേടി രണ്ട് അവസരങ്ങളാണ് വന്നിട്ടുള്ളത്. ഹൃത്വിക് റോഷനെ നായകനാക്കി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രവും മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഹീറോയിനും. എന്നാല്‍ ഈ ചിത്രത്തിലേതെങ്കിലുമൊന്ന് സ്വീകരിക്കാനാണ് നടിയുടെ തീരുമാനം. ആ ചിത്രം കഴിഞ്ഞശേഷം കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നടി തീരുമാനിച്ചിട്ടുണ്ട്.

വേറൊന്നും കൊണ്ടല്ല. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കരിയറിലെ തിരക്ക് കാരണം ജീവിതത്തിലെ അമ്മ വേഷം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നേക്കുവച്ച ആ അമ്മവേഷം ചെയ്യാനുള്ള മാനസികമായ തയ്യാറെടുപ്പിലാണ് നടിയെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ മുന്നോടിയായാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

ഇപ്പോഴുള്ള രണ്ട് ഓഫറുകളില്‍ ഏത് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിമായിട്ടില്ല. രണ്ട് ചിത്രങ്ങളും നായികാപ്രാധാന്യമുള്ളതാണ്. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുമുന്‍പ് പ്രേക്ഷകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കണമെന്നാണ് ആഷിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ ചിത്രം തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിച്ചേ മതിയാവൂ.

ബോളിവുഡിലെ താരകുടുംബത്തിലെ മരുമകളായ ഐശ്വര്യ ഒരുകുഞ്ഞിന് ജന്മം കൊടുത്തുകാണാന്‍ കുടുംബനാഥന്‍ ബിഗ് ബിയ്ക്കും സഹധര്‍മ്മിണിയ്ക്കും അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ഐശ്വര്യയുടെ പുതിയ തീരുമാനത്തെ പ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.