മലയാളി മനസ്സുകളില്‍ ശുഭ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് വിഷുവെത്തി. ഐശ്വര്യ സമൃദ്ധമായ ഒരു വര്‍ഷത്തിനായി കണി കണ്ടും കൈനീട്ടം വാങ്ങിയും മലയാളികള്‍ വിഷു ആഘോഷിക്കുന്നു. പലേടത്തും വിഷുവിനെ പുതുവര്‍ഷപ്പിറവിയായിട്ടാണ് കാണുന്നത്.
വിഷു എന്ന വാക്കിന് തുല്യാവസ്ഥയിലുള്ളത് എന്നാണ് അര്‍ത്ഥം. സൂര്യന്‍ ഭൂമദ്ധ്യ രേഖയില്‍ വരുന്നത് വിഷു ദിനത്തിലാണ്. രാത്രിയും പകലും തുല്യമായ നാളാണിത്. സൂര്യന്‍ മീനരാശിയില്‍ നിന്ന് മേടം രാശിയിലേയ്ക്ക് സംക്രമിക്കുന്ന(മാറുന്ന) ദിവസമാണത്. പ്രകൃതീശ്വര പൂജയ്ക്കുള്ള ദിവസവും വസന്തകാലത്തിന്റെ ആഗമനം കുറിക്കുന്ന നാളുമാണിത്.
വിഷുവിനെപ്പറ്റി രണ്ട് ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമെന്നാണ് അതില്‍ ഒന്ന്. രാമായണ കഥയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. സര്‍വ്വ പ്രതാപിയായി വാണരുളിയിരുന്ന രാവണന് സൂര്യരശ്മി തന്റെ മാളികയില്‍ നേരിട്ട് പതിക്കുന്നത് ഇഷ്ടമായില്ല. സൂര്യദേവന്‍ രാവണനെ ഭയന്ന് ചരിഞ്ഞ് മാത്രം ഉദിക്കാന്‍ നിര്‍ബന്ധിതനായി. ശ്രീരാമന്‍ രാവണനെ വധിച്ചതോടെ സൂര്യദേവന്റെ ഭയം മാറി. സൂര്യന്‍ നേര്‍ കിഴക്ക് വീണ്ടും ഉദിക്കാന്‍ ആരംഭിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നതെന്നാണ് ഒരു വിശ്വാസം.
തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ വിഷു ആഘോഷത്തിന് പൊലിമ കൂടുതലാണ്. വിഷുവിന് തലേനാളും വിഷുപ്പുലരിയിലും പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്യുന്ന രീതി വടക്കന്‍ കേരളത്തിലുണ്ട്. ഒപ്പം വിശേഷമായ സദ്യയും, പുതുവസ്ത്രങ്ങളും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വുഷുക്കണി ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും, ശബരിമലയിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ജോലിത്തിരക്കുകള്‍ക്കിടയിലും വിഷുവിനെ പാരമ്പര്യതനിമയോടെ എതിരേല്‍ക്കുകയാണ് യു കെ മലയാളികളും..യു കെയിലെ വിവിധ ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഒട്ടു മിക്ക അസോസിയേഷനുകളും ഹിന്ദു കൂട്ടായ്മകളും ഇത്തവണ വിഷു ആഘോഷിക്കുണ്ട്.സുഹൃത്തുക്കളോടൊപ്പം വിഭവ സമൃദ്ധമായ സദ്യയോടെ വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ് ഒട്ടു മിക്ക മലയാളി കുടുംബങ്ങളും.
എല്ലാ വായനക്കാര്‍ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല