ഐസ്ലന്ഡില് വീണ്ടും ശക്തമായ അഗ്നിപര്‍വത സ്ഫോടനം. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി ബ്രിട്ടനിലെ വ്യോമഗതാഗതം വ്യാപകമായി തടസപ്പെടുമെന്ന് ആശങ്ക. നാളെ വടക്കന്‍ സ്കോട്ലന്ഡിന്റെ ആകാശത്ത് പുകപടലം എത്തും, വ്യാഴാഴ്ച്ചയോടെ ബ്രിട്ടന് മുഴുവന്‍ പരക്കും. പുകയുടെ ആധിക്യമുണ്ടെങ്കില്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി വ്യോമയാത്രാ നിരോധനം ഏര്‍പെടുത്തിയേക്കും.2004നു ശേഷം ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. ഐസ്ലന്ഡിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതവും ഇതു തന്നെയാണ്.
ഐസ്ലന്ഡിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആഭ്യന്തര സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായി നിര്‍ത്തിവച്ചു. ബ്രിട്ടനു മേലേ ഇപ്പോള്‍ ന്യൂനമര്‍ദ പ്രദേശമാണ് രൂപപ്പെടുന്നത്. ചാരവും പുകയും വഹിച്ചുകൊണ്ടുള്ള കാറ്റ് ഇങ്ങോട്ടു വീശാന്‍ ഇതു കാരണമാകുമെന്നു കരുതുന്നു. വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ അഗ്നിപര്‍വ്വത ചാരം വീണ്ടും ബ്രിട്ടനിലെ ആകാശത്തെ കീഴടക്കുമോ എന്ന ആശങ്കയാണ് അധികൃതര്‍ക്കുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല