ലണ്ടന്‍: ഐ.എം.എഫിന്റെ തലപ്പത്തേക്ക് ഒരു വനിതയെത്തുമെന്ന് റിപ്പോര്‍ട്ട്. അതിനായി ഫ്രാന്‍സിന്റെ ഇപ്പോഴത്തെ ധനകാര്യമന്ത്രിയായ ക്രിസ്റ്റീന്‍ ലഗാര്‍ദിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
യൂറോപ്പിന്റെ സാമ്പത്തികമാന്ദ്യകാലത്തുള്ള ലഗാര്‍ദിന്റെ ഇടപെടലുകളാണ് ഇത്തരമൊരു ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അവരെ പ്രാപ്തയാക്കിയത്. നയതന്ത്രപരമായ ഇടപെടലുകളിലും യുറോപ്പിനുണ്ടായിട്ടുള്ള കടക്കെണി പെട്ടെന്ന് മനസിലാക്കുന്നതിലുമുള്ള ലഗാര്‍ദിന്റെ പ്രാഗത്ഭ്യം അവരെ ഐ.എം.എഫിന്റെ തലപ്പത്തെത്തിക്കുമെന്ന് യൂറോപ്പ്യന്‍ ധനകാര്യ വിദഗ്ധനായ ചാള്‍സ് ഗ്രാന്റ് പോലുള്ളവര്‍ പറയുന്നു.
ലൈംഗിക പീഢന കേസിലകപ്പെട്ട് ഐ.എം.എഫിന്റെ മുന്‍മുഖ്യന്‍ സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റിലായതിനെതുടര്‍ന്നാണ് പുതിയ ആളെ പരിഗണിക്കുന്നത്. ഇന്ത്യയുടെ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായ മൊണ്ടേക് സിങ് അലുവാലിയയും ഈ സ്ഥാനത്തേക്കുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ താന്‍ ഐ.എം.എഫിലേക്കില്ലെന്ന് അലുവാലിയ കഴിഞ്ഞ ദിവസം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല