അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) തലപ്പത്തേക്ക് മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ഐ.എം.എഫ് അധ്യക്ഷസ്ഥാനത്തേക്ക് ഫ്രഞ്ച് ധനമന്ത്രി ക്രിസ്റ്റിന്‍ ലഗാര്‍ഡിനെ ഇന്ത്യ പിന്തുണച്ചേക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ലഗാര്‍ഡിന് അത്തരത്തില്‍ എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖര്‍ജി വ്യക്തമാക്കി. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുന്നതിന് അംഗരാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കാനായി ലഗാര്‍ഡ് ഇന്ത്യയിലെത്തിയിരുന്നു. ഈയവസരത്തിലാണ് പ്രണബിന്റെ നിര്‍ണ്ണായകമായ പ്രസ്താവന വന്നിരിക്കുന്നത്.
ഇന്ത്യയിലെത്തിയ ലഗാര്‍ഡ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ്യന്‍ മൊണ്ടേക് സിംഗ് ആലുവാലിയ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം ഐ.എം.എഫ് മേധാവിയെ തിരഞ്ഞെടുക്കേണ്ടതെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
ലൈംഗികാരോപണത്തില്‍പ്പെട്ട് മുന്‍ മേധാവി ഡൊമനിക് സ്‌ട്രോസ് കാന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഐ.എം.എഫ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല