ഓക്സ്ഫോര്‍ഡ്:ആസൂത്രണകമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് ആലുവാലിയ ഐ.എം.എഫ് നേതൃസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ യോഗ്യതയുള്ള ആളാണെന്ന് ഓക്സ്ഫോര്‍ഡ് ചാന്‍സലര്‍ ലോര്‍ഡ് ക്രിസ് പാറ്റെന്. ആലുവാലിയ സംഘടനയുടെ തലപ്പത്തെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഒരു ചടങ്ങില്‍ പങ്കെടുക്കവേ പാറ്റെന് അഭിപ്രായപ്പെട്ടു.
നിലിവില്‍ ഫ്രഞ്ച് ധനമന്ത്രി ക്രിസ്റ്റിന ലെഗാര്‍ഡ് ആണ് ഈ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ഒന്നാമതുള്ളത്. എന്നാല്‍ ക്രിസ്റ്റിനയെ എതിര്‍ത്ത് സംസാരിക്കാന്‍ ഓക്സ്ഫോര്‍ഡ് ചാന്‍സലര്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ചരിത്രത്തെക്കുറിച്ചും സാമ്പത്തികശാസ്ത്രത്തെക്കുറിച്ചും ഓക്സഫോര്‍ഡില്‍ പഠിപ്പിക്കുന്നുണ്ടെന്നും ഇവിടെനിന്നും പഠിച്ചിറങ്ങിയ ഇന്ത്യക്കാര്‍ ജനാധിപത്യപ്രക്രിയയില്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ടെന്നും പാറ്റെന് വ്യക്തമാക്കി.
നേരത്തേ ആഫ്രിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനംമന്ത്രി മന്മോഹന് സിംഗും ഐ.എം.എഫിന്റെ തലപ്പത്ത് യൂറോപ്യന്‍ രാഷ്ട്രത്തിന് പുറത്തുനിന്നുള്ള പ്രതിനിധി എത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
ചൈനയടക്കമുള്ള രാഷ്ട്രങ്ങള്‍ ഈ വാദത്തെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല