മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഒത്തുകളി വാര്‍ത്തകള്‍ പുകയുന്നു . ഒത്തുകളിക്കാനായി താരങ്ങളെ സ്വാധീനിക്കണമെന്ന് തന്നോടാവശ്യപ്പെട്ടുവെന്ന പ്രസ്താവനയുമായി ഐറ്റം ഗേള്‍ ലിസ മാലിക്കാണ് രംഗത്തെത്തിയിരിക്കുന്നത്.
പേരുവെളിപ്പെടുത്താത്ത ആള്‍ തന്നോട് കളിക്കാരെ സ്വാധീനിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ലിസ പറയുന്നത്. പ്രതിഫലമായി 50 ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് എതിര്‍ത്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഈ മോഡല്‍ പറയുന്നു.
ഐ.പി.എല്ലിലെ പ്രമുഖ താരങ്ങളുമായി ബന്ധമുള്ള ആളാണ് നര്‍ത്തകി കൂടിയായ ലിസ മാലിക്. ഈ ബന്ധം ഉപയോഗപ്പെടുത്താനാണ് ഫോണ്‍ വിളിച്ചയാള്‍ ശ്രമിച്ചതെന്ന് മാലിക് പറയുന്നു. ഭീഷണിയെത്തുടര്‍ന്ന് ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ മാലിക് പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല