ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്നും പാക് താരങ്ങളെ തടഞ്ഞ നടപടിയെ പാക് ക്യാപ്റ്റന്‍ ഷഹീദ് അഫ്രീഡി ചോദ്യംചെയ്തു. തൊട്ടുകൂടാത്തവരായി തങ്ങളെ കാണരുതെന്നും അഫ്രീഡി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാക് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും കളിക്കാന്‍ പാക് താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ കളിക്കുന്നതില്‍ താരങ്ങള്‍ക്ക് വിരോധമൊന്നുമില്ല. എന്നിട്ടും പാക് താരങ്ങളോട് ശത്രുതാപരമായാണ് പെരുമാറുന്നതെന്നും അഫ്രീഡി പരിഭവിച്ചു.
തനിക്ക് ഐ.പി.എല്ലില്‍ കളിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ ധാരാളം യുവതാരങ്ങളെ കണ്ടെത്താന്‍ സഹായിക്കുമെന്നതിനാലാണ് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതെന്നും പാക്കിസ്ഥാന്‍ ക്യപ്റ്റന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല