ന്യൂഡല്‍ഹി:സൗരവ് ഗാംഗുലിയും വി.വി.എസ്.ലക്ഷ്‌മണും തങ്ങളുടെ ഐ.പി.എല്‍ അടിസ്ഥാന കരാര്‍തുക വര്‍ധിപ്പിച്ചു. 1.84 കോടി രൂപയാണ് ഇരുവരും സ്വയമിട്ടിരിക്കുന്ന വില. നേരത്തെ ഇവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില 92 ലക്ഷം രൂപയായിരുന്നു.
ഐ.പി.എല്ലിന്റെ . നിയമം അനുസരിച്ച് ഒരു കളിക്കാരനുവേണമെങ്കില്‍ സ്വന്തം അടിസ്ഥാന വില വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം.ഇതനുസരിച്ച് ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെയും രാഹുല്‍ ദ്രാവിഡും തങ്ങളുടെ അടിസ്ഥാന വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു. 1.84 കോടി രൂപയാണ് ഇവര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവില.
ഒന്നാമത്തെയും മൂന്നാമത്തെയും ഐ.പി. എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടോപ്‌സ്‌കോററായിരുന്നു ഗാംഗുലി. ലക്ഷ്മണാകട്ടെ, ഒറ്റയാള്‍ പോരാട്ടത്തിലൂടെ മൂന്ന് പരമ്പരകളിലാണ് ഇന്ത്യയുടെ മാനം കാത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല