ന്യൂദല്‍ഹി: ഏറെ കാത്തിരിപ്പിനുശേഷം ഐഫോണ്‍ -4 ഇന്ത്യന്‍ വിപണിയിലെത്തുന്നു. മേയ് 27ന് ആപ്പിളിന്റെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണായ ഐ ഫോണ്‍ -4 വിപണിയിലെത്തുമെന്ന് എയര്‍സെല്ലും എയര്‍ടെല്ലും വ്യക്തമാക്കിയിട്ടുണ്ട്.
ഐ ഫോണിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഐ ഫോണ്‍ നാലിനായി പുതിയ വിലഘടനയും ഇരുകമ്പനികളും തയ്യാറാക്കിയിട്ടുണ്ട.് 16 ജി.ബി മോഡലിന് 34,5000 രൂപയും 32 ജി.ബി മോഡലിന് 40,900 രൂപയുമാണ് പ്രാരംഭവില.
റെറ്റിന ഡിസ്‌പ്ലേ, വീഡിയോ ചാറ്റ്, 5 എം.പി ക്യാമറ, എല്‍.ഇ.ഡി ഫ് ളാഷ്, ഹൈഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് തുടങ്ങി നിരവധി പ്രത്യേകതകളുമായിട്ടാണ് ഐ ഫോണ്‍-4 വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല