മുംബൈ: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഐ സി ഐ സി ഐ ഏറ്റവും കുറഞ്ഞ വായപാ പലിശ നിരക്ക കാല്‍ ശതമാനം കുട്ടി. വര്‍ദ്ധനവനുസരിച്ച് ബാങ്കിന്റെ ബേസ് നിരക്ക് 9.5 ശതമാനമായി ഉയര്‍ന്നു. നേരത്തെ നിലവിലുണ്ടായിരുന്ന അടിസ്ഥാന വായ്പാ നിരക്കും കൂട്ടി. നിരക്ക് വര്‍ദ്ധനവ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ജൂണ്‍ 16 നു ശേഷം അടിസ്ഥാന വായ്പാ നിരക്കില്‍ വര്‍ദ്ധനവ് വരുത്തുന്ന മൂന്നാമത്തെ ബാങ്കാണ് ഐ സി ഐ സി ഐ. നേരത്തെ കനറാ ബാങ്കും ധേനാ ബാങ്കും നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. നിരക്ക് വര്‍ദ്ധനവ് വീട് , വാഹന വായ്പകള്‍ക്ക് പലിശ വര്‍ദ്ധിക്കാനിടയാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല