ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു മേലുള്ള (ഐ.സി.സി) ഇന്ത്യയുടെ നിയന്ത്രണം അവസാനിപ്പിക്കേണ്ട സമയമായെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ടോണി ഗ്രെയ്ഗ്. ഐ.സി.സിയുടെ നിയന്ത്രണം ലഭിച്ചാല്‍ ഇതിനായി ശ്രമിക്കുമെന്നും കമന്റേറ്റര്‍ കൂടിയായ ഗ്രെയ്ഗ പറഞ്ഞു.
ഐ.സി.സി ഇപ്പോള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഗ്രെയ്ഗ് പറഞ്ഞു. ഐ.പി.എല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും താരങ്ങളും ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള വാക്തര്‍ക്കത്തിന് ഇതിടയാക്കുന്നുണ്ടെന്നും ഗ്രെയ്ഗ് ആരോപിച്ചു.
ദേശീയ ടീമിനുവേണ്ടി കളിക്കാതെ ഐ.പി.എല്ലില്‍ കളിക്കുന്ന ഗെയ്‌ലിന്റേയും പൊള്ളാര്‍ഡിന്റേയും കാര്യത്തില്‍ സഹതാപമുണ്ടെന്ന് പറഞ്ഞ ഗ്രെയ്ഗ് ടെസ്റ്റ് ക്രിക്കറ്റിന്റ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമമുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല