ലുക്‌സണ്‍ അഗസ്റ്റിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുകെ) നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അംഗീകാരം വീണ്ടും ലഭിച്ചു. 2009 മുതല്‍ യുകെയില്‍ ശക്തമായ പ്രവര്‍ത്തനമാണ് ഒഐസിസി യുകെ കാഴ്ചവച്ചത്. യുകെയില്‍ ആദ്യമായി അഡ്‌ഹോക്ക് കമ്മിറ്റിനിലവില്‍ വന്നിരുന
്‌നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കു മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല അംഗീകാരം നല്‍കി. 2010ല്‍ നിലവില്‍ വന്ന ഈ കമ്മിറ്റിക്ക് വീണ്ടും അംഗീകാരം നല്‍കിയാണ് വി.എം. സുധീരന്‍ ഒഐസിസി യുകെ പുനഃസംഘടിപ്പിച്ചത്. നിലവില്‍ വന്ന പുതിയ കമ്മിറ്റിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചാര്‍ജും നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ തെരഞ്ഞെടുപ്പിനുവേണ്ട എല്ലാ മീറ്റിങുകളും പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
നിലവില്‍ പുതിയതായി നിയമിക്കപ്പെട്ട കമ്മിറ്റിയുടെ കണ്‍വീനര്‍ ടി. ഹരിദാസും ജോയിന്റ് കണ്‍വീനര്‍മാരായി ലക്‌സണ്‍ കല്ലുമാടിക്കല്‍, കെ്‌കെ. മോഹന്‍ദാസ്, ഷിബു ഫര്‍ണാണ്ടസ്, എബി സെബാസ്റ്റിയന്‍ എന്നിവരും കമ്മിറ്റി മെമ്പര്‍മാരായി ഡോ. ജോഷി തെക്കേക്കുറ്റ്, സുജു ഡാനിയേല്‍, ബിജു കോശി, ഗിരിജന്‍ മാധവന്‍, വിജി കെപി, വിനോദ് ചന്ദ്രന്‍, ബിബിന്‍ കുഴിവേലില്‍, മാമ്മന്‍ ഫിലിപ്പ്, ബിജു കല്ലമ്പലം, അഡ്വ. ബോബി തോമസ്, നോയിച്ചന്‍ അഗസ്റ്റിന്‍, ജോയിസ് പള്ളിക്കമലയില്‍, തോമസ് പുളിക്കല്‍, ജീമോന്‍ ജോസഫ്, അന്‍സാര്‍ അലി, ബെന്നിച്ചന്‍ മാത്യു എന്നിങ്ങനെ 21 പേരടങ്ങുന്ന കമ്മിറ്റിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അംഗീകാരം ലഭിച്ചു തുടങ്ങിയ ഈ കമ്മിറ്റിക്കുതന്നെ പ്രസിഡന്റ് വിഎം സുധീരന്‍ വീണ്ടും അംഗീകാരം നല്‍കിയതിലൂടെ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി ഒഐസിസിയുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം വിലയിരുത്തുന്നു.
ഒഐ.സിസി യുകെ എന്നും കെപിസിസിക്ക് മുതല്‍ക്കൂട്ടായി പ്രവര്‍ത്തനം നടത്തിവരുന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, ലസ്റ്റര്‍, ലിവര്‍പൂള്‍, നോട്ടിങ്ഹാം, സറി, വോക്കിങ്, സ്‌റ്റോക്ക് ഓണ്‍ ട്രന്റ്, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ്, കാര്‍ഡിഫ്, ബ്രിസ്‌റ്റോള്‍, കവന്‍ട്രി, വാര്‍ങ്ടണ്‍, ലീഡ്‌സ്, പ്രസ്റ്റണ്‍, ഗ്ലാസ്‌ഗോ, എഡിന്‍ബ്രോ, ബല്‍ഫാസ്റ്റ് തുടങ്ങിയ യുകെയിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രവര്‍ത്തന യോഗങ്ങളും പരിപാടികളും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഒഐ.സിസി യുകെ നിലവില്‍ 12 റീജന്‍ കമ്മിറ്റികളും 12 സിറ്റി കൗണ്‍സില്‍ കമ്മിറ്റികളും നിലവിലുമുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പ്രമുഖരായ പല കോണ്‍ഗ്രസ് നേതാക്കള്‍ യുകെയിലെ പല ഒഐസിസി വേദികളില്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഒഐസിസി യുകെയുടെ ശക്തമായ ഇടപെടലുകള്‍ യുകെ മലയാളികള്‍ക്ക് പ്രയോജനം ചെയ്തിട്ടുണട്. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ലണ്ടനുമായി ഒഐസിസി യുകെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒസിഐ കാര്‍ഡ്, ഇന്ത്യന്‍ വിസ കിട്ടുന്നതിലുള്ള കാലതാമസം, പല യുകെ മലയാളികള്‍ക്കും ഒഐസിസി യുകെ നേരിട്ട് ഇടപെട്ടു സമയപരിധിക്കുള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. യുകെയിലെ മലയാളികളുടെ പല പ്രശ്‌നങ്ങളിലും ഒഐസിസി യുകെ താങ്ങും തണലുമായിട്ടുണട്. യുകെ മലയാളികളുടെ കേരളത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഒഐസിസിയുടെ നാഷണല്‍ കമ്മിറ്റി സഹായഹസ്തവുമായി ചെന്ന് സഹായിച്ചിട്ടുമുണ്ട്. വസ്തുതര്‍ക്കങ്ജള്‍, വിസാ പ്രശ്‌നങ്ജള്‍, പോലീസ് സ്‌റ്റേഷന്‍ സംബന്ധമായ പരാതികള്‍, ഗ്രാമപഞ്ചായത്ത് പ്രശ്‌നങ്ജള്‍, വസ്തു രജിസ്‌ട്രേഷന്‍ വിഷയങ്ങള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയ യുകെ മലയാളികളുടെ ഏതാവശ്യങ്ങള്‍ക്കും ഒഐസിസി യുകെ പരിഹാരം കണ്ടിട്ടുണ്ട് എന്ന് പറയുന്നതില്‍ അഭിമാനംകൊള്ളുന്നു.
ഒഐസിസി യുകെ നേതാക്കളെ ഏതു രാത്രിയില്‍ വിളിച്ചാലും എന്തു പ്രശ്‌നങ്ങള്‍ക്കും യുകെ മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതിന്റെ മികവാണ് പഴയ കമ്മിറ്റിക്കുതന്നെ കെപിസിസി പ്രസിഡന്‍്‌റ് വീണ്ടും അംഗീകാരം നല്‍കിയത്. ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലും എല്ലാവരെയും ഒറ്റ കുടക്കീഴില്‍ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഒറ്റ വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമായിട്ടും ഇതിനെ കരുതാം. ഏതു പ്രതിസന്ധി ഘട്ടത്തിലും വളരെ തന്മയത്വത്തോടുകൂടിയ പ്രവര്‍ത്തനമാണ് മുന്‍ കമ്മിറ്റി കാഴ്ചവച്ചതെന്ന് ഇതിന്റെ ഏറ്റവും വലിയ തെളിവുമാണ്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പരിശ്രമിച്ചു എന്നതും ഈ കമ്മിറ്റിയുടെ വിജയമായിരുന്നു.
ഒഐസിസി യുകെ ജോയിന്റ് കണ്‍വീനര്‍ ലക്‌സണ്‍ കല്ലുമാടിക്കല്‍ ഡല്‍ഹിയില്‍ നടന്ന ഒഐസിസി യുകെ ഗ്ലോബല്‍ കമ്മിറ്റി മീറ്റിങ്ങുകളിലും അതുപോലെ പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ചു നടത്തിയ ധര്‍ണയിലും പങ്കെടുത്തിരുന്നു. ഈ ധര്‍ണ ഉദ്ഘാടനം ചെയ്തത് എ.കെ. ആന്റണിയായിരുന്നു. കെപിസിസി വൈസ് പ്രസിഡന്‍്‌റ് എംഎം ഹസന്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, പി.സി. ചാക്കോ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, വി.എം. സുരേഷ്ബാബു, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, വി.വി. പ്രകാശ്, ജയ്‌മോഹന്‍, സക്കീര്‍ ഹുസൈന്‍, ജെയ്‌സണ്‍ ജോസഫ്, നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടന്‍, ഡി.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.എന്‍. ജയരാജ്, ഒഐസിസി ജനറല്‍ സെക്രട്ടറി ഷെറീഫ് കുഞ്ഞ്, വക്താവ് മന്‍സൂര്‍ പള്ളൂര്‍ എന്നിവരും സി.ആര്‍.ജി. നായര്‍ (യു.എ.ഇ), വൈ.എം. റഹിം (ഷാര്‍ജ), പി.എം. നജീബ് (കെ.എസ്.എ.), രാജു കല്ലുപുറം (ബഹ്‌റൈന്‍), കെ.കെ. ഉസ്മാന്‍ (ഖത്തര്‍), സിദ്ദിഖ് ഹസന്‍ (ഒമാന്‍), വര്‍ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), ജിന്‍സണ്‍ വറഗീസ് (ജര്‍മനി), ഐസക് തോമസ് (പ്രവാസി റിട്ടേണിംഗ് കോണ്‍ഗ്രസ്) എന്നിവര്‍ ഈ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല