സുജു ഡാനിയല്‍: ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു (98 വയസ്സ്) നിര്യാതനായി. ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു കോണത്തറയില് (98 വയസ്സ്) ഇന്നലെ വൈകിട്ടു 4 .30 ന് നാട്ടില്‍ നിര്യാതനായി.
വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു.പിതാവിനെ ശുശ്രുഷിക്കുന്നതിനായി മോഹന്‍ദാസ് നാട്ടിലായിരുന്നു.ഏക മകന് മോഹന്‍ദാസിനെ കൂടാതെ മോഹനകുമാരിയാണ് ഏക മകള്‍. പിതാവിന്റെ വിയോഗത്തില്‍ ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസിന്റെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റി, സറേ റീജിയന് കമ്മിറ്റി,ക്രോയ്ടോന്‍ കമ്മിറ്റി തുടങ്ങിയവ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല