മാത്യു ജോസഫ്: കത്തോലിക്കാ സഭയില്‍ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ലാന്‍ഡിലെ സായംസന്ധ്യകള്‍ ജപമാല പ്രാര്‍ഥനകളാല്‍ മുഖരിതമാകും. മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടിന് വ്യാഴാഴ്ച വൈകുന്നേരം എഴു മണി മുതല്‍ ആരംഭിക്കുന്ന ജപമാലകള്‍ക്ക് വിവിധ കുടുംബ യൂണിറ്റുകള്‍ നേതൃത്വം നല്കും. ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 10.30 ന് നടക്കുന്ന ജപമാലക്കും തുടര്‍ന്നുള്ള ആഘോഷമായ ദിവ്യബലിക്കും ന്യൂ കാസ്സില്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ബഹു ഫാ സജി തോട്ടത്തില്‍ മുഖ്യ കാര്‍മിത്ത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം നടക്കുന്ന സ്‌നേഹ കൂട്ടായ്മയിലേക്ക് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല