1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2018

 

ബാലസജീവ് കുമാര്‍: ദശവത്സരാഘോഷ നിറവില്‍ നില്‍ക്കുന്ന യുക്മ, ഒന്‍പതാമത് നാഷണല്‍ കലാമേളയ്ക്ക് അരങ്ങൊരുക്കുമ്പോള്‍ അടങ്ങാത്ത ആവേശവുമായി യു കെ യിലെ മലയാളി സമൂഹം അരംഗത്തെത്തുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്. കലാമേളയുടെ നടത്തിപ്പിനായി നിര്‍മ്മിച്ച പുതിയ വെബ് സൈറ്റ് ഉപയുക്തമാക്കിയപ്പോള്‍ എല്ലാ റീജിയനുകളിലും നിന്നുള്ള തീര്‍ച്ചയായ മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ എത്തിയപ്പോള്‍ മത്സരാര്‍ത്ഥികളുടെ എണ്ണം ആയിരത്തില്‍ കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മൂന്നുപ്രാവശ്യം ഓവറോള്‍ കിരീടം ചൂടിയ മിഡ്‌ലാന്‍ഡസ് റീജിയന്‍ 152 മത്സരാര്‍ത്ഥികളുമായി അരംഗത്തെത്തുമ്പോള്‍ മറ്റു റീജിയനുകള്‍ എല്ലാം തന്നെ അതില്‍ കവിയുന്ന മത്സരാര്‍ത്ഥികളുമായാണ് കലാമേളക്കെത്തുന്നത്. യു കെ യിലെ ഒരു കോണില്‍ ആണ് എന്നും, വിവിധ റീജിയനുകള്‍ക്ക് ഷെഫില്‍ഡില്‍ എത്താന്‍ അധികസമയം എടുക്കുമെന്നും ഉള്ള അസൗകര്യങ്ങള്‍ കണക്കിലെടുത്ത് കലാമേളയിലെ പ്രാതിനിധ്യം കുറയുമെന്നുള്ള ഭീതിക്ക് അടിസ്ഥാനമില്ല. കേരളത്തെ ഗ്രസിച്ച പ്രളയവും, അതിവര്‍ഷവും മൂലമുള്ള കെടുതികള്‍ക്ക് സഹാനുഭൂതിയായി യു കെ യിലെ മലയാളി സംഘടനകള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി എങ്കിലും, യുക്മ കലാമേളയുടെ പ്രസക്തി തിരിച്ചറിഞ്ഞ യു കെയിലെ കലാ സാംസ്‌കാരിക കൂട്ടായ്മയുടെ വിജയമായിരിക്കും ഇത്തവണത്തെ നാഷണല്‍ കലാമേള.

കലാമേളയുടെ വിജയത്തിനായി ആതിഥേയരായ യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയനും, ഷെഫില്‍ഡ് കേരളാ കള്‍ച്ചറല്‍ ആസ്സോസിയേഷനുമൊപ്പം, യുക്മ നാഷണല്‍ കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പെനിന്‍സ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ കലാമേള ദിവസം രാവിലെ മുതല്‍ എത്തി ചേരുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി സ്ഥലവാസികളായ വോളന്റിയര്മാരുടെ ഒരു നിര തന്നെ ഉണ്ടാകും. ആവശ്യമായ പാര്‍ക്കിങ്ങും, മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത് വ്യക്തമാക്കുന്നത് വോളണ്ടിയര്‍ മാരാണ്.

കലാമേളയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെയാണ് നാഷണല്‍ കമ്മിറ്റി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസും, ചീഫ് കലാമേള കോര്‍ഡിനേറ്റര്‍ ഓസ്റ്റിന്‍ അഗസ്റ്റിനും ആണ്. വൈസ് ചെയര്മാന്മാരായി യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ദീപ ജേക്കബും, യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്‍ പ്രസിഡണ്ട് കിരണ്‍ സോളമനും പ്രവര്‍ത്തിക്കുന്നു. കലാമേള കമ്മിറ്റി ഫിനാന്‍സ് മാനേജരായി യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് ചുമതല വഹിക്കും. ജോയിന്റ് കണ്‍വീനര്‍മാരായി യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് സുജു ജോസഫ്, ഷെഫില്‍ഡ് കേരളാ കള്‍ച്ചറല്‍ ആസ്സോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ് ഡാനിയേല്‍, യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്‍ സെക്രട്ടറി ജസ്റ്റിന്‍ എബ്രഹാമും ചുമതല വഹിക്കും.

വിധികര്‍ത്താക്കളെ ക്രമീകരിക്കുന്നതിന്റെ ചുമതല നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണിയും , ജയകുമാര്‍ നായര്‍ക്കുമാണ്. ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ പരിചയ സമ്പന്നരായ മുന്‍ നാഷണല്‍ പ്രസിഡന്റുമാരായ ഫ്രാന്‍സീസ് മാത്യു, വിജി കെ പി, വര്‍ഗീസ് ജോണ്‍ എന്നിവരും സെക്രട്ടറിമാരായ , ബാലസജീവ് കുമാര്‍, സജീഷ് ടോം എന്നിവരുമാണ് ചുമതല വഹിക്കുന്നത്.

യുക്മ നാഷണല്‍ കലാമേളയിലെ മറ്റു കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഹോസ്പിറ്റാലിറ്റി കോര്‍ഡിനേറ്റര്‍സ്: എബി സെബാസ്റ്റ്യന്‍, ബെന്നി അഗസ്റ്റിന്‍, ഷാജി തോമസ്, ബീന സെന്‍സ്

പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്: ബാബു മങ്കുഴി, ഡിക്‌സ് ജോര്‍ജ്, വര്‍ഗീസ് ചെറിയാന്‍ , ലാലു ആന്റണി, ഷീജോ വര്‍ഗീസ്, സുരേഷ് കുമാര്‍, ജോമോന്‍ കുന്നേല്‍, കുഞ്ഞുമോന്‍ ജോബ്, തമ്പി ജോസ്, ബിജു പെരിങ്ങത്തറ.

പബ്ലിസിറ്റി ആന്‍ഡ് മീഡിയ
അനീഷ് ജോണ്‍,ബിജു തോമസ്, ബിനു ജോര്‍ജ്ജ് , ജിനു സി വര്‍ഗീസ്

റിസപ്ക്ഷന്‍ കമ്മിറ്റി
ദീപ ജേക്കബ്, സിന്ധു ഉണ്ണി, നിമിഷ റോജിമോന്‍, ദീപ ഓസ്റ്റിന്‍

ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്
ടിറ്റോ തോമസ്, സി എ ജോസഫ് ദേവലാല്‍ സഹദേവന്‍, സജി സേതു, ലാലിച്ചന്‍ ജോര്‍ജ്, ജോയി ജോസഫ്

രെജിസ്‌ട്രേഷന്‍
പീറ്റര്‍ താണോലില്‍, അനില്‍ വര്‍ഗീസ്, നോബി കെ ജോസ്, ജോര്‍ജ്ജ് തോമസ്, അബ്രഹാം പൊന്നുംപുരയിടം, ടോമി കോലഞ്ചേരി, പോള്‍ ജോസഫ്, ജിമ്മി ജോസഫ്,സാജു പോള്‍, സീന ഷാജു.

ഓഫിസ് നിയന്ത്രണം
ജോസ് പി എം, ബൈജു തോമസ്. ഷാജി വര്‍ഗീസ്, ജിജി നട്ടാശ്ശേരി, അജയ് പെരുമ്പലത്ത്, സുനില്‍ രാജന്‍, സൂരജ് തോമസ്, ബ്രയാന്‍ വര്‍ഗീസ്, സജിന്‍ രവീന്ദ്രന്‍

കോമ്പറ്റിഷന്‍ ഫെസിലിറ്റേറ്റര്‍
അജിത് വെണ്മണി, ജോജോ തെരുവന്‍, തങ്കച്ചന്‍ അബ്രഹാം, ജസ്റ്റിന്‍ അബ്രഹാം, പത്മരാജ് എം പി, സന്തോഷ് തോമസ് , എല്‍ദോ പോള്‍,

സ്റ്റേജ് മാനേജേഴ്‌സ്
മനോജ് പിള്ള, ജേക്കബ് കോയിപ്പള്ളി, ബിജു അഗസ്റ്റിന്‍, ബിനില്‍ പോള്‍, അഞ്ജു ഡാനിയല്‍, സിജന്‍ സെബാസ്റ്റിയന്‍, ജിജി വിക്ടര്‍, കോശിയാ ജോസ്, സാജന്‍ സത്യന്‍, സെബാസ്റ്റിയന്‍ മുതുപാറക്കുന്നേല്‍, ഷീജോ വര്‍ഗീസ്, യോഗി, സോജന്‍ ജോസഫ്, മഞ്ജു സജി, ഷിജു ജോസ്, അനില്‍ അലോനിക്കല്‍

അപ്പീല്‍ കമ്മിറ്റി
മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വര്‍ഗീസ്, ഓസ്റ്റിന്‍ അഗസ്റ്റിന്‍

ജെനറല്‍ കമ്മിറ്റി
ബാബു സെബാസ്റ്റിയന്‍, രാജു ചാക്കോ, ഷിജു പുന്നൂസ്, ബിന്ധു ശ്രീകുമാര്‍, റോജന്‍ ജെയിംസ്, സാബു മടശ്ശേരി, സ്റ്റീഫന്‍ , റജി തോമസ്

മീഡിയ
ടെലികാസ്റ്റിങ് ബിനു ജോര്‍ജ്ജ്, ഗര്‍ഷോം ടി വി

റേഡിയോ ജിനു വര്‍ഗീസ് മലയാളി ഫ് എം

ഫോട്ടോഗ്രാഫി ബി ആന്‍ഡ് എല്‍ ഫോട്ടോഗ്രാഫി ബിജു തോമസ്

ഓണ്‍ ലൈന്‍ യുക്മ ന്യൂസ്, ബ്രിട്ടീഷ് മലയാളി, യൂറോപ്പ് മലയാളി, 4 മലയാളീസ്, ബ്രിട്ടീഷ് പത്രം, യു കെ മലയാളം ന്യൂസ്, മനോരമ ഓണ്‍ലൈന്‍, മാതൃഭൂമി ഓണ്‍ലൈന്‍, ദീപിക ഓണ്‍ലൈന്‍ തുടങ്ങിയവര്‍

ലൈറ്റ് ആന്‍ഡ് സൗണ്ട് റെക്‌സ് ജോസ് റെക്‌സ് ബാന്‍ഡ്

ഭക്ഷണം നീലഗിരി ഷെഫില്‍ഡ്, റെക്‌സ് ജോസ്

വിപുലമായ ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷെഫില്‍ഡിലെ ബാലഭാസ്‌കര്‍ നഗറില്‍ അരങ്ങുണരുന്ന ഒമ്പതാമത് യുക്മ നാഷണല്‍ കലാമേള വിജയിപ്പിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ആതിഥേയ റീജിയന്റെയും, അസോസിയേഷന്റെയും നേതൃത്വത്തില്‍ വോളന്റിയര്‍മാരുടെ ഒരു സംഘം തന്നെ പാര്‍ക്കിംഗ്, ഗ്രീന്‍ റൂം, കലാമേള സംബന്ധമായ മറ്റു വിവരങ്ങള്‍, ഫസ്റ്റ് എയിഡ് തുടങ്ങിയ നിര്‍ദ്ദേശങ്ങളുമായി ഉണ്ടാകും.

അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഒമ്പതാമത് യുക്മ നാഷണല്‍ കലാമേളയ്ക്ക് അരങ്ങുണരുമ്പോള്‍ ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികളും, അരങ്ങുമൊരുങ്ങുന്നത് കര്‍മ്മനിരതരായ ഒരു പറ്റം സമൂഹ സ്‌നേഹികളുടെയും, യുക്മയെ സ്‌നേഹിക്കുന്ന ആയിരങ്ങളുടെയും ശ്രമഫല മാണ്. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഹോരാത്രം പിന്തുണയും, സാമ്പത്തിക അടിത്തറയും നല്‍കുന്ന അഭ്യുദയകാംക്ഷികള്‍ക്ക് യുക്മ നാഷണല്‍ കമ്മിറ്റിയുടെ കൃതജ്ഞതയോടെ യു കെ യിലെ മലയാളി സമൂഹത്തെ യുക്മ കലാ മാമാങ്കത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.