സ്വന്തം ലേഖകന്‍: ഒക്ടോബറും നവംബറും കടന്ന് മരണം ഡിസംബറിലേക്ക് ചുവടുവക്കുന്നു, ചെല്‍റ്റന്‍ഹാമില്‍ തിരുവല്ല സ്വദേശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു. ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍ട്ടഹാം നിവാസിയായ താമസിക്കുന്ന രാജീവ് ജേക്കബാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു.
തിരുവല്ല സ്വദേശിയായ രാജീവ് തിങ്കളാഴ്ച ഒരു മണിയോടെയാണ് വിട പറഞ്ഞത്. പന്ത്രണ്ട് വയസുണ്ടായിരുന്ന രാജീവിന്റെ മകള്‍ അലീഷ രാജീവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. അതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് രാജീവിനെ മരണം തട്ടിക്കൊണ്ടുപ്പ്‌പോയത്. കഴിഞ്ഞ ജൂണ്‍ 28 നായിരുന്നു അലീഷയുടെ മരണം.
രണ്ടാഴ്ച മുമ്പ് ഓഫീസില്‍ വച്ച് തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവിനെ ഗ്ലോസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ സൗത്ത്‌മെഡ് ആശുപത്രിയിലേക്ക് മാറ്റിയ രാജീവിനെ കഴിഞ്ഞ വ്യാഴാഴ്ച ശസ്ത്രിക്രിയക്കും വിധേയനാക്കിയിരുന്നു.
എന്നാല്‍ സ്ഥിതി വഷളായതോടെ രാജീവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം അവതതാളത്തിലായതോടെ തിങ്കളാഴച ഉച്ചയോടെ വെന്റിലേറ്ററില്‍ നിന്ന് ഡോക്ടര്‍മാര്‍ രാജീവിനെ മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.
രാജീവിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് കുടുംബം. ബീനയാണ് രാജീവിന്റെ ഭാര്യ. അമീഷാ രാജീവ്,അനീഷാ രാജീവ് എന്നിവരാണ് മക്കള്‍. ബ്രിസ്‌റ്റോള്‍ സെന്റ് മാര്‍ത്തോമാ ചര്‍ച്ചിലെ സജീവ അംഗമായിരുന്ന രാജീവിനെ നഷ്ടമായത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളേയും മാര്‍ത്തോമാ വിശ്വാസികളേയും കണ്ണീരണിയിച്ചു.
രാജീവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വക്കുന്നതും സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതുമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല