മുംബൈ: ജര്‍മ്മര്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി തങ്ങളുടെ സ്‌പോര്‍ട് യൂറ്റ്‌ലിറ്റി വെഹിക്കിളിന്റെ പുതിയ പതിപ്പായ ഓഡി ക്യു 5 ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. 35.13 ലക്ഷം രൂപ മുതല്‍ വില വരുന്ന ഓഡി ക്യു 5 അടുത്ത ഒക്ടോബറോടെ ഇന്ത്യന്‍ നിരത്തിലിറക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
നിലവില്‍ മാര്‍ക്കറ്റിലുള്ള ക്യു 5 മോഡലിന് 39.06 ലക്ഷം മുതല്‍ 45.12 ലക്ഷം വരെയാണ് വില. നിലവിലെ വിലയില്‍ നാല് ലക്ഷത്തിനടുത്ത് കുറവോടെയെത്തെന്ന പുതിയ മോഡല്‍ ആഡംബര കാര്‍ വിപണി കീഴടക്കുമെന്നാണ നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. കാഴ്ചയില്‍ 75 ശതമാനവും ക്യു 7 തന്നെയാണ് ക്യു 5. എന്നാല്‍ വലുപ്പം കുറവാണ്.
ഇന്ത്യയില്‍ ക്യു 5ന്റെ വാഹനഭാഗങ്ങളൊന്നും നിര്‍മിക്കുന്നില്ല. പൂര്‍ണമായും ഇറക്കുമതി ചെയ്താണ് ക്യു 5 ഇന്ത്യയിലെത്തുന്നത്. 17 ഇഞ്ച് അല്ലോയ് വീല്‍, സെനോണ്‍ പ്ലസ്സ് ഹെഡ് ലൈറ്റ്, മള്‍ട്ടി ഫക്ഷണല്‍ ഫോര്‍ സ്‌പോക്ക് ലെതര്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഓഡി ക്യു 5ന്റെ പ്രധാന സവിശേഷതകള്‍. 125കെ ഡബഌയും, 170എച്ച് പി എന്‍ജിനാവും പുതിയ മോഡലിന് ഉണ്ടാവുക. ലിറ്ററിന് 12.80കി.മി ആണ് പ്രതീക്ഷിക്കുന്ന മൈലേജ്.
കോംപാക്റ്റ് എസ്യുവി എന്ന പേരില്‍ 2009 ജനുവരിയിലാണ് ക്യു 5 ലോക വിപണിയിലെത്തിയത്. ജര്‍മനിക്കു പുറമേ ഓഡിയുടെ ചൈനയിലെ പ്ലാന്റിലും ഈ എസ് യുവി നിര്‍മിക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ എട്ടലധികം മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഓഡി എ4, ന്യൂ ഓഡി എ6, ഓഡി എ8, ഓഡി എ7 സ്‌പോര്‍ട്ട് ബാക്ക്, ഓഡി ക്യു5, സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറുകളായ ഓഡി ആര്‍8, ഓഡി ആര്‍8 സ്‌പൈഡര്‍ എന്നിവയാണ് ഇന്ത്യയില്‍ ലഭ്യമായ കമ്പനിയുടെ മോഡലുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല