ആഗസ്റ്റ് 13നു കെറ്ററിംഗില്‍ വെച്ചു നടത്തിയ പ്രഥമ ചാമക്കാല സംഗമം അവതരണ മികവു കൊണ്ടും ആവിഷ്‌കരണ വ്യത്യസ്തത കൊണ്ടും വര്‍ണ്ണാഭമായി. ചാമക്കാല എന്ന കൊച്ചു ഗ്രാമത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായ ലോകത്തിലെ ആദ്യ ചാമക്കാല സംഗമത്തില്‍ പ്രശസ്ത ചിത്രകാരനായ ചാമക്കാലയുടെ സ്വന്തം ജോസഫ് ഐക്കരപറമ്പിലും അളിയന്മാരുടെ പ്രതിനിധിയായി UKKCA യുടെ ജോയിന്റ് ട്രഷറര്‍ ആയ ജോസ് പരപ്പനാട്ടും ചാമക്കാലയില്‍ നിന്നും യു. കെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള ഞ്ഞങ്ങളുടെ പ്രിയ മാതാപിതാക്കളും കേറ്ററിംഗ് കോ ഓര്‍ഡിനേറ്റേഴ്‌സായ ജോമോനും ജോമും ചേര്‍ന്ന് ഭദ്ര ദീപം തെളിച്ചു.
ആദ്യം മുതല്‍ അവസാനം വരെ ചടുലമായ വാക്കുകള്‍ കൊണ്ട് ബിന്ദു ജോമാക്കില്‍ അവതരണ രീതിക്കു പുതിയ മാറ്റങ്ങള്‍ കുറിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ജോബി ഐത്തില്‍ സ്വാഗത പ്രസംഗവും ജോസഫ് ഐക്കരപറമ്പില്‍ അധ്യക്ഷ പ്രസംഗവും ജോസ് പരപ്പനാട്ട് ആശംസാ പ്രസംഗവും ലൂക്കാപുതുശേരില്‍ നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും രസകരമായ കലാകായിക മഝരങ്ങള്‍ അരങ്ങേറി.
കേരളാ വോയ്‌സ് കോവന്‍ടിയുടെ ഗാനമേള സംഗമത്തെ കൂടുതല്‍ സംഗീത സാന്ദ്രമാക്കി. സംഗമത്തിനോട് അനുബന്ധിച്ച് ചാമക്കാല സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂളിനു വേണ്ടി നടത്തിയ ധന സമാഹാരത്തില്‍ അത്ഭുത പൂര്‍വ്വമായ പ്രതികരണം പിറന്ന നാടിനെ മറക്കുന്നവരെല്ലാ ചാമക്കാലക്കാര്‍ എന്ന് വിശ്വാസത്തിന് ആക്കം കൂട്ടി. ഉച്ചയ്ക്ക് ശേഷം നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ രണ്ടാമതു ചാമക്കാല സംഗമം മാഞ്ചസ്റ്ററില്‍ വെച്ചു നടത്താന്‍ തീരുമാനമായി. അതിന്റെ സുഖകരമായ നടത്തിപ്പിനു വേണ്ടി ബാബു മാന്താറ്റിലിന്റെ നേതൃത്വത്തില്‍ ബൈജു പുളിക്കമാലില്‍, അനി കുന്നേല്‍, ജോസ്സി മുടക്കോടില്‍, അളിയന്മാരുടെ പ്രതിനിധിയായി ജോര്‍ജ്ജു കുട്ടി ആശാരി പറമ്പില്‍ എന്നിവരെ ചുമതലപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല