ബെന്നി മാവേലി
ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നൈനിട്ടണിന്റെ ആഭിമുഖ്യത്തില്‍ ഗാഡിയന്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്റസ് പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) വാദ്യമേള സംഗീത നൃത്ത ചുവടുകളുടെ അകമ്പടിയോടെ ആതിഥേയ ടീം ഇന്റസ് കോബ്രാസിന്റെ ഹോം ഗ്രൗണ്ട് ആയ മാര്‍ക്കറ്റ് ബോസ് വേര്‍ത്ത് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ ആഗസ്റ്റ് 7 മുതല്‍ 14വരെ നടത്തുന്നു. ഇന്നലെ ചേര്‍ന്ന് പ്രീമിയര്‍ ലീഗ് യോഗത്തില്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ടോണി ജോസഫ് വിജയികള്‍ക്കുള്ള പ്രൈസ് മണിയും സ്‌പോണ്‍സേഴ്‌സിനെയും പ്രഖ്യാപിച്ചു.
ഇന്റസ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സമ്മാനാര്‍ഹരാകുന്ന ടീമിന് ട്രാവല്‍ വിഷന്‍ നല്‍കുന്ന 501പൗണ്ട് ക്യാഷ് അവാര്‍ഡും, ട്രോഫിയും, രണ്ടാം സമ്മാനാര്‍ഹരാകുന്ന ടീമിന് ഇന്‍ഞ്ച്വറി ക്ലെയിം സൊല്യൂഷന്‍ നല്‍കുന്ന 251പൗണ്ട് കാഷ് അവാര്‍ഡും മുപ്രാപള്ളിയില്‍ ബ്രദേഴ്‌സ് നല്‍കുന്ന ചിന്നമ്മ ജോസ് മുപ്രാപള്ളിയില്‍ എവറോളിംങ് ട്രോഫിയും നല്‍കുന്നു. മാന്‍ ഓഫ് ദ മാച്ചിന് (ഫൈനല്‍) ബേര്‍ട്ട് ഫുഡ് ബര്‍മിങ്ങാം നല്‍കുന്ന 51പൗണ്ട് ക്യാഷ് അവാര്‍ഡും, ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നൈനീട്ടാന്‍ നല്‍കുന്ന ട്രോഫിയും ലഭിക്കും. ബെസ്റ്റ് ബാറ്റ്‌സ്മാന് മെലഡി ഓര്‍ക്കസ്ട്ര ലൈസെസ്റ്റര്‍ നല്‍കുന്ന 51പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ബെസ്റ്റ് ബൗളര്‍ക്ക് ശ്രുതി ഓര്‍ക്കസ്ട്ര ബര്‍മിങ്ങാം നല്‍കുന്ന 25പൗണ്ട് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നു. പ്രീമിയര്‍ ലീഗിലെ ഫെയര്‍ ട്രോഫി അവാര്‍ഡിന് അര്‍ഹരാകുന്ന ടീമിന് ഷോയ് ചെറിയാന്‍ നല്‍കുന്ന 25പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നു. എല്ലാറ്റിനും ഉപരിയായി ആതിഥേയ ടീം ആയ ഇന്റസ് കോബ്രാസിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അലീഡ് ഫിനാന്‍സസ് ആണ്. ഇനിയും ഇന്റസ് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ടീമുകള്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ടോണി ജോസഫ് 07947931143, അഭിലാഷ് ഗോപിദാസന്‍ 07939412784, അനിഷ് കല്ലിങ്കല്‍ 07534333935, ബെന്നി മാവേലി 07983614003 എന്നിവരുമായി ആഗസ്റ്റ് 2നു മുന്‍പായി ബന്ധപ്പെടേണ്ടതാണ്.
അഡ്രസ് മാര്‍ക്കറ്റ് ബോസ് വേര്‍ത്ത് ക്രിക്കറ്റ് ക്ലബ്
വെല്‍സ്‌ബൊറൗ റോഡ്
CV136PD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല