1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2011

ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ബഹുഭാര്യാത്വത്തിന്റെ ഭാഗമായി ഏതാണ്ട് 10 മില്യണ്‍ പൗണ്ടിലധികമാണ് ഓരോ വര്‍ഷവും അധികമായി നികുതിദിദായകര്‍ക്ക് നഷ്ടപ്പെടുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുസ്‌ലിം സമുദായത്തിനിടയിലാണ് ബഹുഭാര്യാത്വം കൂടുതലായി പ്രചാരത്തിലുള്ളത്. നാലുഭാര്യമാര്‍ വരെ ആകാമെന്ന് ഇസ്‌ലാക നിയമസംഹിതങ്ങള്‍ അവകാശപ്പെടുന്നുണ്ട്.

വരുമാനവുമായി ബന്ധപ്പെട്ട സഹായം, തൊഴില്‍നേടുന്നതുമായി ബന്ധപ്പെട്ട അലവന്‍സ്, ജോലിസപ്പോര്‍ട്ട് അലവന്‍സ്, പെന്‍ഷന്‍ ക്രെഡിറ്റ്, ഭവന വായ്പയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ എന്നിവയെല്ലാം നിലവില്‍ ഒന്നിലധികം ഭാര്യമാര്‍ക്കുള്ളവര്‍ക്ക് ലഭ്യമാകുന്നുണ്ട്. വരുമാനസഹായ നിധിയായി നാലുഭാര്യമാരുള്ള ഒരാള്‍ക്ക് ഏതാണ്ട് 10,000പൗണ്ടുവരെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും യു.കെയില്‍ ഇത്തരം ബഹുഭാര്യാത്വ ബന്ധങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ ബഹുഭാര്യാത്വം അനുവദിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും അനാവശ്യമാണെന്നാണ് കൂട്ടുകക്ഷി സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. ബ്രിട്ടനിലെ സാഹചര്യത്തിനനുസരിച്ചുള്ള നിയമനിര്‍മ്മാണമാണ് നടക്കേണ്ടതെന്ന് ടോറി തൊഴില്‍മന്ത്രി ക്രിസ് ഗ്രേയ്‌ലിംഗ് അഭിപ്രായപ്പെട്ടു. നിലവിലെ നിയമപ്രകാരം യു.കെയില്‍വെച്ച് ഒന്നിലധികം വിവാഹം കഴിക്കാനോ ഒന്നിലധികം ഭാര്യമാരെ മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് കൊണ്ടുവരാനോ അനുവദിക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.