ഇറാനിയന്‍ നടി ഗോല്‍ഷിഫെത്ത് ഫറഹാനി 2012 ല്‍ രാജ്യം വിടേണ്ടി വന്നത് ഒരു മാഗസിനു വേണ്ടി മാറിടങ്ങള്‍ നഗ്‌നമാക്കി ഫോട്ടോക്ക് പോസ് ചെയ്തതോടെയാണ്. എന്നാല്‍ അന്നത്തെ പുകിലൊന്നും തനിക്ക് ഏശിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഫറഹാനി തന്റ്എ പുതിയ ചിത്രങ്ങളിലൂടെ.
പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പൗലോ റൊവസിക്കു വേണ്ടി പൂര്‍ണ നഗ്‌നയായി പോസ് ചെയ്താണ് ഫറഹാനി വീണ്ടും വിവാദത്തിലായിരിക്കുന്നത്.
ചാര്‍ലി എബ്ദോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ പുറത്തു വന്നത് ഫറഹാനിയുടേയും ഇറാനിലുള്ള അവരുടെ കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണി ആകുമോ എന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം ഫ്രാന്‍സ് തന്നെ സ്വതന്ത്രയാക്കുന്നെന്ന് ഇപ്പോള്‍ ഫ്രാന്‍സില്‍ താമസിക്കുന്ന ഫറഹാനി പറഞ്ഞു. കുറ്റബോധമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമാണ് പരീസ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര തലത്തില്‍ ഇറാനില്‍ നിന്നുള്ള ഏറ്റവും പ്രശസ്തയായ നടിയാണ് ഫറഹാനി. ഹോളിവുഡിലും ചലച്ചിത്രോത്സവ വേദികളില്‍ പ്രശസ്തയാണ് ഈ മുപ്പത്തിയൊന്നുകാരി. ബോഡി ഓഫ് ലൈസ്, എബൗട്ട് എല്ലി എന്നീ ചിത്രങ്ങളാണ് ഫറഹാനിക്ക് ആഗോള പ്രശസ്തി നേടിക്കൊടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല