വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ ധന്യമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തില്‍ നിന്നും യുകെയില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓരോ വര്‍ഷവും യുകെയുടെ വ്യത്യസ്തയിടങ്ങളില്‍ വച്ച് നടത്തപ്പെടുന്ന മുട്ടുചിറ സംഗമം ഈ സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വച്ച് സിറില്‍ മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ ആണ് നടത്തപ്പെടുക.
രാവിലെ 10 മണിക്ക് ഫാ. വര്‍ഗീസ് നടയ്ക്കലിന്റെയും ഫാ. ബെന്നി മരങ്ങോലിയുടെയും വിശുദ്ധ കുര്‍ബാനയോട് കൂടി കൂട്ടായ്മക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിച്ചേരുന്ന ഫാ. വര്‍ഗീസ് നടയ്ക്കലിനെയും ഫാ. ബെന്നി മരങ്ങോലിയെയും മുട്ടുചിറയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന തോമസ് മാഞ്ഞൂരാനെയും നാട്ടില്‍ നിന്നും തങ്ങളുടെ മക്കളെയും സ്‌നേഹിതരെയും കാണുവാന്‍ എത്തിച്ചേരുന്ന മാതാപിതാക്കന്മാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കുന്നതായിരിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് വിശിഷ്ടാതിഥികളും മാതാപിതാക്കളും ചേര്‍ന്ന് തിരി തെളിയിക്കുന്നതോട് കൂടി ഒന്‍പതാമത് മുട്ടുചിറ സംഗമത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും നോട്ടിങ്ങ്ഹാം ബോയ്‌സിന്റെ ഗാനമേളയും കൂട്ടായ്മക്ക് മിഴിവേകും. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുട്ടികളെ സംഗമവേദിയില്‍ വച്ച് ആദരിക്കുന്നതായിരിക്കും. ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കായുള്ള താമസ സൗകര്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു.
യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന 100 ഓളം കുടുംബങ്ങളില്‍പ്പെട്ട തങ്ങളുടെ ചിരകാല സുഹൃത്തുക്കളെയും സഹപാഠികളെയും നാട്ടുകാരെയും നേരില്‍ കാണുവാനും പരിചയം പുതുക്കുവാനുമുള്ള അസുലഭ അവസരത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിറില്‍ മാഞ്ഞൂരാന്‍: 07958675140
ഹാളിന്റെ വിലാസം:
Bradwell Communtiy Cetnre, Riceyman Road, Newcastle Under Lyme Stoke On Trent, ST5 8LF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല