സ്വന്തം ലേഖകന്‍: ഒബാമക്ക് നല്‍കിയ ഇന്ത്യന്‍ പതാകയില്‍ മോദി ഒപ്പിട്ടു, ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം പുകയുന്നു. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനികളിലെ 47 സിഇഒമാരുമായുള്ള മോദിയുടെ വിരുന്നിനിടെയാണു വിവാദ സംഭവം. വിരുന്നിന്റെ ഷെഫ് വികാസ് ഖന്നയ്ക്കാണ് ഒപ്പിട്ട പതാക മോദി കൈമാറിയത്.
പാചകം മികച്ചതാണെന്നു ചൂണ്ടിക്കാട്ടി മോദി വികാസ് ഖന്നയെ അഭിനന്ദിക്കുകയും ചെയ്തു. പതാക ഒബാമയ്ക്കു കൊടുക്കുമെന്നു വികാസ് ഖന്ന പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ചിത്രം വൈറലാകുകയും മോദി ദേശീയപതാകയെ അപമാനിച്ചു എന്നാരോപിച്ച് സമൂഹ മാധ്യമത്തിലൂടെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു.
കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മോദി ഒപ്പിട്ടതു ദേശീയപതാകയിലല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോന്‍ഹ പറഞ്ഞു. ഈ പതാകയില്‍ അശോകചക്രമില്ല. അംഗപരിമിതയായ പെണ്‍കുട്ടി കാല്‍വിരല്‍ കൊണ്ടു തയാറാക്കിയതാണ് ആ പതാകയെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല