എപ്പോഴും വിവാദങ്ങള്‍ക്ക് പിറകേ പോകാനാണ് മാധ്യമപ്രവര്‍ത്തകരുടേയും ബ്ലോഗര്‍മാരുടേയും ശ്രമം. അത് ലോകമറിയപ്പെടുന്ന വ്യക്തിയെക്കുറിച്ചുള്ളതാണെങ്കിലോ, പിന്നെ പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ മെനയാന്‍ തുടങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തലയിലെ പാടാണ് പുതിയ വിവാദത്തിലെത്തിയിരിക്കുന്നത്.
കൊമേഡിയനായ ജോര്‍ജ്ജ് ലോപ്പെസുമായി നടത്തിയ കൂടുക്കാഴ്ച്ചയക്കിടെയെടുത്ത ഫോട്ടോയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഫോട്ടോയില്‍ ഒബാമയുടെ തലയുടെ വലതുവശത്ത് ഒരു പ്രത്യേക രീതിയിലുള്ള മാര്‍ക്ക് വ്യക്തമായിരുന്നു. മുടിയുടെ പ്രത്യേക രൂപഘടനയോ അതോ മുടിവെട്ടി സമയത്തെ പ്രശ്‌നമോ ആകാം ഈ പാടിനു കാരണം. എന്നാല്‍ ഇതൊന്നും ബ്ലോഗര്‍മാരെ തൃപ്തിപ്പെടുത്തുന്നില്ല. വളരെ ദൂരൂഹമായ വിശദീകരണങ്ങളാണ് അവര്‍ ഈ പാടിനെക്കുറിച്ച് നല്‍കുന്നത്.
ഒബാമ രഹസ്യമായി തലയ്ക്ക് ശസ്ത്രക്രിയ നടത്തി എന്നതാണ് ഏറ്റവും ഒടുവിലായി പറഞ്ഞുകേള്‍ക്കുന്നത്. അതല്ല വല്ല അതീന്ദ്രിയശക്തിക്കും വേണ്ടിയുള്ള ഏര്‍പ്പാടാകാമെന്നാണ് മറ്റുചില ബ്ലോഗര്‍മാരുടെ നിരീക്ഷണം. ഇതൊരു ശസ്ത്രക്രിയയാണോ എന്നാണ് കണ്‍സര്‍വേറ്റിവ് ചര്‍ച്ചാവേദിയായ എസ്‌കേപ്ടിറനി.കോമില്‍ ബെന്‍ ഹാര്‍ട്ട് ചോദിക്കുന്നത്.
ഇത് ഓപ്പറേഷനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതരീതിയില്‍തന്നെ മാറ്റം വരുത്തുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അതല്ല ഒബാമയ്ക്ക് അന്യഗ്രഹജീവികളുമായി വല്ല കണക്ഷനുമുണ്ടോ എന്നും അദ്ദേഹം സംശയിക്കുന്നു. എന്നാല്‍ വൈറ്റ്ഹൗസ് എല്ലാ ആരോപണങ്ങളെയും തള്ളിക്കളഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല