രണ്ടാംവട്ടവും അമേരിക്കയുടെ പ്രസിഡന്റാവാന്‍ മത്സരത്തിനിറങ്ങുന്ന ബരാക് ഒബാമയ്ക്ക് തിരിച്ചടിയായി പിതാവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. ഒബാമയുടെ പിതാവ് പഠിക്കുന്നകാലത്ത് ഒട്ടേറെ സ്ത്രീകള്‍ക്കൊപ്പം അഴിഞ്ഞാടി നടക്കുന്ന പ്ലേബോയ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി അരിസോണ ഇന്‍ഡിപെന്‍ഡന്റ് വാരികയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലാണ് ഒബാമയുടെ പിതാവ് പഠിച്ചത്.
ഹാര്‍വഡില്‍ അറുപതുകളില്‍ പിഎച്ച്ഡിക്കു ഗവേഷണം നടത്തുമ്പോള്‍ ഒബാമ സീനിയറിനെക്കുറിച്ച് അധികൃതര്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസില്‍ നിന്നു വാരിക വിവരാവകാശ നിയമം അനുസരിച്ചു നേടിയെടുത്തതാണ്.
ഒടുവില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കാതെ 1964ല്‍ ഒബാമ സീനിയറിനു ഹാര്‍വഡ് വിടേണ്ടി വന്നു. അദ്ദേഹത്തിന് വിദ്യാര്‍ഥി വീസ പുതുക്കി കിട്ടിയുമില്ല. ഒബാമ സീനിയര്‍ ‘പിടിതരാതെ വഴുതിപോകുന്ന സ്വഭാവക്കാരനാണെന്നും രേഖകളിലുണ്ട്. കെനിയയില്‍ തനിയ്ക്കൊരു ഭാര്യയുണ്ടെന്നുള്ള കാര്യം മറച്ചുവച്ചുകൊണ്ട് ഒബാമയുടെ പിതാവ് കാന്‍സാസിലുള്ള ഒരു വെള്ളക്കാരിയെ വിവാഹം കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
താന്‍ അമേരിക്കയില്‍ തന്നെ ജനിച്ച അമേരിക്കന്‍ പൗരനാണെന്നു തെളിയിക്കുന്നതിന് ബരാ്ക് ഒബാമ തന്റെ ജനന സര്‍ട്ടിഫിക്കറ്റിന്റെ രേഖകള്‍ പുറത്തു വിട്ടതിന്റെ അടുത്ത ദിവസമാണ് അച്ഛന്‍ ഒബാമയുടെ ഇരുണ്ട ഭൂതകാലം സംബന്ധിച്ച രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല