വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ പിടിച്ചുകുലുക്കുന്ന അപവാദം ഉടനുണ്ടാവുമെന്ന് പ്രവചനം. മിഷിഗണ്‍ സര്‍വകലാശാലയിലെ രാഷ്ട്രീയകാര്യ വിദഗ്ധനായ ബ്രിന്‍ഡന്‍ നീഹാനാണ് ഗണിത ശാസ്ത്രഫോര്മുലയുടെ അടിസ്ഥാനത്തില്‍ പ്രവചനം നടത്തിയിരിക്കുന്നത്.
അമേരിക്കയിലെ മുന്‍പ്രസിഡന്റുമാര്‍ നേരിട്ട അപവാദ കഥകളുടെ സമയവും സ്വഭാവവും വിശകലനം ചെയ്താണ് നീഹാന്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട ആരോപണമായിരിക്കും ഒബാമയ്ക്ക് നേരിടേണ്ടിവരികയെന്നും 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അതുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗനും ബില്‍ ക്ലിന്റണും ഉണ്ടായ അവസ്ഥയായിരിക്കും ഒബാമയ്ക്കും ഉണ്ടാവുക.
എന്നാല്‍ മധ്യേഷ്യയിലെ പ്രശ്നങ്ങളും മറ്റും ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ വിവാദവാര്‍ത്ത ഉദ്ദേശിച്ചപോലെ ശക്തി പ്രാപിക്കണമെന്നില്ലെന്നും നീഹാന്‍ അഭിപ്രായപ്പെടുന്നു.
2001 ല്‍ അധികാരമേറ്റ ജോര്‍ജ് ബുഷ് 34 മാസം ആരോപണങ്ങള്‍ നേരിടാതെ തുടര്‍ന്നു. സി.ഐ.എ ഓഫീസറായിരുന്ന വലേറി പ്ലയിം 2003 ല്‍ വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടതോടെയാണ് ബുഷും മുന്‍പ്രസിഡന്റുമാരുടെ പട്ടികയിലിടം പിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല